Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്ക് ഒരു ധാരണയുമില്ല, ധനമന്ത്രാലയം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ; സാമ്പത്തിക കോമാളികളാൽ നയിക്കപ്പെടുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ അറിയപ്പെടുമെന്നും സുബ്രഹ്മണ്യൻ സ്വാമി

text_fields
bookmark_border
‘പരിഷ്കാരം നടപ്പാക്കിയില്ലെങ്കിൽ ഒക്ടോബറിൽ രാജ്യം സാമ്പത്തിക തകർച്ച നേരിടും’
മോദിക്ക് ഒരു ധാരണയുമില്ല, ധനമന്ത്രാലയം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ; സാമ്പത്തിക കോമാളികളാൽ നയിക്കപ്പെടുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ അറിയപ്പെടുമെന്നും സുബ്രഹ്മണ്യൻ സ്വാമി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മോദിക്ക് ഒരു ധാരണയുമില്ല, ധനമന്ത്രാലയം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. 2020 മുതൽ അതിന്‍റെ കരുത്ത് നഷ്ടമായി. അടിയന്തരമായി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഒക്ടോബറിൽ രാജ്യം വലിയ തകർച്ച നേരിടുമെന്നും സുബ്രഹ്മണ്യൻ സ്വാമി എക്സ് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. അധികം വൈകാതെ തന്നെ സാമ്പത്തിക കോമാളികളാൽ നയിക്കപ്പെടുന്ന രാജ്യം എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ അറിയപ്പെടും. ദേശസ്നേഹികളായ പണ്ഡിതന്മാർ പരിഹാരമാർഗം നിർദേശിക്കേണ്ട സമയമാണിതെന്നും കുറിപ്പിൽ പറയുന്നു.

‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. 2020 മുതൽ അതിന് കരുത്ത് നഷ്ടമായി. കർശനമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഈ വർഷം ഒക്ടോബറിൽ ഒരു തകർച്ച സംഭവിച്ചേക്കാം. മോദിക്ക് ഒരു ധാരണയുമില്ല, ധനമന്ത്രാലയം കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. സാമ്പത്തിക കോമാളികളാൽ നയിക്കപ്പെടുന്ന രാജ്യം എന്ന നിലയിൽ നമ്മുടെ രാഷ്ട്രം അന്താരാഷ്ട്ര തലത്തിൽ ഉടൻ അറിയപ്പെടും. നമ്മുടെ ദേശസ്നേഹികളായ പണ്ഡിതന്മാർ പരിഹാരമാർഗം നിർദ്ദേശിക്കേണ്ട സമയമായി’ -എക്സ് കുറിപ്പിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും ഭരണരീതിക്കെതിരെയും അദ്ദേഹം ഉന്നയിച്ച ഈ വിമർശനങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇതിനകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സർക്കാരിന് ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No sense of direction for Modi, Finance Ministry in a mess; India will soon be known as a country led by economic clowns, says Subramanian Swamy
Next Story