Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ തെരഞ്ഞെടുപ്പ്:...

രാജ്യസഭ തെരഞ്ഞെടുപ്പ്: തമിഴ്​നാട്ടിൽ മൻമോഹൻ സിങ്ങിന്​ സീ​റ്റി​ല്ല

text_fields
bookmark_border
രാജ്യസഭ തെരഞ്ഞെടുപ്പ്: തമിഴ്​നാട്ടിൽ മൻമോഹൻ സിങ്ങിന്​ സീ​റ്റി​ല്ല
cancel
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ച്ച​തോ​ടെ ഡി.​എം.​കെ സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഡി.​എം.​കെ പി​ന്തു​ണ​യോ​ടെ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്​ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഡി.​എം.​കെ നേ​തൃ​ത്വം ഇ​ത്​ അം​ഗീ​ക​രി​ച്ചി​ല്ല. രാ​ജ്യ​സ​ഭ സീ​റ്റി​ന്​ പ​ക​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന നാ​ങ്കു​ന്നേ​രി നി​യ​മ​സ​ഭ സീ​റ്റ്​ വീ​ട്ടു​കൊ​ടു​ക്കാ​മെ​ന്ന കോ​ൺ​ഗ്ര​സ്​ നി​ർ​ദേ​ശ​വും ഡി.​എം.​കെ ത​ള്ളി.

അ​സ​മി​ൽ​നി​ന്നാ​ണ്​ ഇ​തേ​വ​രെ മ​ൻ​മോ​ഹ​ൻ സി​ങ്​ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ അ​സ​മി​ൽ കോ​ൺ​ഗ്ര​സി​ന്​ ഒ​രു രാ​ജ്യ​സ​ഭാം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത്​ അ​യ​ക്കാ​നു​ള്ള അം​ഗ​ബ​ല​മി​ല്ല. ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ ഡി.​എം.​െ​ക​ക്കും അ​ണ്ണാ ഡി.​എം.​കെ​ക്കും​ മൂ​ന്നു പേ​രെ വീ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വും. ലോ​ക്​​സ​ഭ സീ​റ്റ്​ വി​ഭ​ജ​ന ച​ർ​ച്ച​യി​ൽ എം.​ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ക്കോ​ക്ക്​ ഒ​രു രാ​ജ്യ​സ​ഭ സീ​റ്റ്​ ഡി.​എം.​കെ വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്നു.

ബാ​ക്കി​യു​ള്ള ര​ണ്ട്​ സീ​റ്റു​ക​ളി​ലേ​ക്ക്​ മു​ൻ അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ പി. ​വി​ൽ​സ​ൺ, പാ​ർ​ട്ടി ട്രേ​ഡ്​ യൂ​നി​യ​ൻ വി​ങ്​ എ​ൽ.​പി.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷ​ൺ​മു​ഖം എ​ന്നി​വ​രെ​യാ​ണ്​ ഡി.​എം.​കെ തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച​ത്. ക​രു​ണാ​നി​ധി ജീ​വി​ച്ചി​രി​ക്ക​വെ 2016ൽ ​ഷ​ൺ​മു​ഖ​ത്തി​ന്​ രാ​ജ്യ​സ​ഭ സീ​റ്റ്​ വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhRajya Sabhamalayalam newsindia news
News Summary - no seat for manmohan singh for Rajyasabha-india news
Next Story