പുതുച്ചേരിയിൽ മുൻ മുഖ്യമന്ത്രി വി.നാരായണസാമിക്ക് സീറ്റില്ല
text_fieldsചെന്നൈ: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി.നാരായണസാമിയെ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തി കോൺഗ്രസ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നാരായണസാമി നേതൃത്വംനൽകുെമന്ന് പുതുച്ചേരിയുടെ ചുമതലവഹിക്കുന്ന എ.െഎ.സി.സി ഇൻചാർജ് ദിനേഷ് ഗുണ്ടുറാവു അറിയിച്ചു.
കോൺഗ്രസ് 14 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽനിന്ന് എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധിക്കിടെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട നാരായണസാമി സർക്കാർ രാജിവെച്ചത്.
പുതുച്ചേരിയിലെ 30 നിയമസഭ സീറ്റുകളിൽ 15 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഡി.എം.കെ 13ഉം സി.പി.െഎ, വിടുതലൈ ശിറുത്തൈകള് കക്ഷി എന്നിവക്ക് ഒാരോ സീറ്റുമാണ് ലഭിച്ചത്.

