Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ തെരഞ്ഞെടുപ്പ്​:...

ബംഗാൾ തെരഞ്ഞെടുപ്പ്​: ബി.ജെ.പിയുടെ അന്തിമ പട്ടികയിലും മിഥുൻ ച​ക്രവർത്തിക്ക്​ സീറ്റില്ല

text_fields
bookmark_border
Mithun Chakraborty
cancel

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പശ്ചിമ ബംഗാൾ ബി.ജെ.പിയുടെ അന്തിമ പട്ടികയിലും അടുത്തിടെ പാർട്ടിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിക്ക്​ സീറ്റില്ല. 13 സീറ്റിലേക്കുള്ള അന്തിമ പട്ടികയിലേക്കും​ മിഥുനെ പരിഗണിച്ചില്ല​.

ബംഗാളി സിനിമയുടെ 'ദാദ'എന്നറിയപ്പെടുന്ന മിഥുൻ ചക്രവർത്തി റാസ്​ബിഹാരിയിൽ നിന്ന്​​ മത്സരിക്കുമെന്ന്​ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സീറ്റ്​ റിട്ട. ലെഫ്​നന്‍റ്​ ജനറൽ സുബ്രത സാഹക്കായി പാർട്ടി നീക്കി വെക്കുകയായിരുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായിരുന്ന കാലഘട്ടത്തിൽ കശ്​മീരിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്​ഥനായിരുന്നു സുബ്രത.

സൗത്ത്​ ​കൊൽക്കത്ത സുപ്രധാനമായ സീറ്റിൽ മിഥുൻ ചക്രവർത്തിയെ മത്സരിപ്പിക്ക​ുമെന്ന്​ ചില ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച കൊൽക്കത്ത ബ്രിഗേഡ്​ ഗ്രൗണ്ടിലെ മെഗാ റാലിയിൽ വെച്ച്​ മാർച്ച്​ ഏഴിനാണ്​ മിഥുൻ ബി.ജെ.പിയിൽ ചേർന്നത്​.

കഴിഞ്ഞ ആഴ്ച മുംബൈയിൽ നിന്നും തന്‍റെ വോട്ട്​ അദ്ദേഹം കൊൽക്കത്തയിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ ബി.ജെ.പി ടിക്കറ്റിൽ ജനവിധി തേടാനുള്ള താരത്തിന്‍റെ ആഗ്രഹം നിറവേറുമെന്ന കാര്യത്തിൽ തീർച്ചയില്ല. എട്ട്​ ഘട്ടമായി നടക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിലേക്ക്​ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ പകുതിയോടെ മാത്രമേ അവസാനിക്കുകയുള്ളൂ.

മാർച്ച് ​30ന്​ സുവേന്ദു അധികാരിക്ക്​വേണ്ടി പ്രചാരണം നടത്തുന്നതിനായി മിഥുൻ നന്ദിഗ്രാമിൽ എത്തുന്നുണ്ട്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ റോഡ്​ഷോയിൽ പ​ങ്കെടുത്തേക്കും.

ഒരുകാലത്ത്​ കടുത്ത ഇടത്​ അനുഭാവിയായിരുന്ന മിഥുൻ ചക്രവർത്തി പിന്നീട്​ തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലെത്തിയിരുന്നു. ശാരദ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ്​ കേസിൽ ആരോപണവിധേയനായതിനെ തുടർന്ന്​ നാലുവർഷമായി രാഷ്​ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mithun Chakrabortybengal election 2021assembly election 2021BJP
News Summary - no seat for Mithun Chakraborty in BJP's Final List For Bengal Polls
Next Story