കപൂർത്തലയിൽ മതനിന്ദ നടന്നിട്ടില്ല, എഫ്.ഐ.ആറിൽ ഭേദഗതി വരുത്തും -പഞ്ചാബ് മുഖ്യമന്ത്രി
text_fieldsചണ്ഡീഗഢ്: കപൂർത്തല ഗുരുദ്വാരയിൽ മതനിന്ദ നടന്നിട്ടില്ലെന്നും എഫ്.ഐ.ആറിൽ ഭേദഗതി വരുത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി. സുവർണ്ണ ക്ഷേത്രത്തിലെയും കപൂർത്തലയിലേയും കേസുകൾ പൊലീസ് അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കപൂർത്തലയിലെ നിസാംപൂർ വില്ലേജിൽ ഗുരുദ്വാരയ്ക്കു മുകളിൽ സ്ഥാപിച്ച സിഖുകാരുടെ പുണ്യ പതാകയായ നിഷാൻ സാഹിബ് നീക്കം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 19നായിരുന്നു ആൾകൂട്ടക്കൊല. സുവർണ്ണ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി പുണ്യ ഗ്രന്ഥത്തെ അവഹേളിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു കപൂർത്തലയിലെ സംഭവം.
കപൂർത്തലയിൽ മതനിന്ദ നടന്നിട്ടില്ലെന്നും കൊല്ലപ്പെട്ടയാളുടെ ലക്ഷ്യം മോഷണമായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവർ തമ്മിൽ പരിചയമുണ്ടോയെന്നും ഗൂഢാലോചനയുടെ ഭാഗമായാണോ സംഭവങ്ങളെന്നും എന്നതും അന്വേഷിക്കുമെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

