Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'എ.ടി.എമ്മിന് മുഴുസമയ കാവൽക്കാരൻ വേണ്ട'; സി.സി.ടി.വി സ്ഥാപിക്കുകയെന്നതാണ് ആഗോള രീതിയെന്ന് സുപ്രീം കോടതി
text_fieldsbookmark_border
ന്യൂഡൽഹി: ഒരു സമയം ഒരു ഉപയോക്താവിന് മാത്രം പ്രവേശനം ഉറപ്പാക്കാൻ എ.ടി.എമ്മുകൾക്ക് മുഴുസമയ കാവൽക്കാർ ആവശ്യമില്ലെന്ന് സുപ്രീംകോടതി. മുഴുസമയ കാവൽക്കാരെ നിയമിക്കണമെന്ന ഗുവാഹതി ഹൈകോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
ആളുകളെ നിയന്ത്രിക്കാൻ മുഴുസമയ കാവൽക്കാരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്ന് ബാങ്കുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
അസമിൽ 4000 എ.ടി.എമ്മുകളുണ്ടെങ്കിലും എല്ലാത്തിലും സുരക്ഷ ജീവനക്കാരില്ല. സുരക്ഷക്കായി സി.സി.ടി.വി സ്ഥാപിക്കുകയെന്നതാണ് ആഗോള രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ഹൈകോടതി വിധി റദ്ദാക്കി സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

