Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലളിത് മഹൽ പാലസിൽ...

ലളിത് മഹൽ പാലസിൽ മോദിക്കും സംഘത്തിനും മുറിയില്ല

text_fields
bookmark_border
ലളിത് മഹൽ പാലസിൽ മോദിക്കും സംഘത്തിനും മുറിയില്ല
cancel

മൈസുരു: നഗരത്തിലെ പ്രശസ്തമായ ഹോട്ടലിൽ തങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരിവാരങ്ങൾക്കും മുറി ലഭിച്ചില്ല. പ്രധാനമന്ത്രിക്കുവേണ്ടി ബുക്ക് ചെയ്യാനെത്തിയ ഡപ്യൂട്ടി കമീഷണറോട്  മുറികൾ ഒഴിവില്ലെന്ന് മാനേജർ അറിയിക്കുകയായിരുന്നു. തുടർന്ന് റാഡിസൺ ബ്ളൂവിൽ മോദിക്ക് മുറി ഒരുക്കുകയായിരുന്നു അധികൃതർ. ശ്രാവണബലഗോളയിലെ ജൈൻ തീർഥാടനകേന്ദ്രത്തിൽ പോകാനായാണ്  പ്രധാനമന്ത്രിയും സംഘവും മൈസുരുവിലെത്തിയത്. 

മുറി ബുക്ക് ചെയ്യാനെത്തിയ ഡപ്യൂട്ടി കമീഷണറോട് മൂന്ന് മുറികൾ മാത്രമാണ് നൽകാൻ സാധിക്കുക എന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. സുരക്ഷാകാരണങ്ങളാൽ മോദിയും സംഘവും അതിന് തയാറായില്ല.  വിവാഹ പാർട്ടിക്കായി നേരത്തേ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നതിനാലാണ് മുറി നൽകാൻ കഴിയാതിരുന്നതെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഞായറാഴ്ച മൈസുരുവിലെത്തിയ മോദി ദക്ഷിണ റെയിൽവെയുടെ പരിപാടിയും ബി.ജെ.പി റാലിയും കഴിഞ്ഞ് തിങ്കളാഴ്ചയാണ് മടങ്ങിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsLalith Mahal PalaceMysuru hotel
News Summary - No Room For Prime Minister Narendra Modi, Entourage At Iconic Mysuru Hotel-India news
Next Story