സൂറത്ത്: വന്ദേമാതരം ആലപിക്കുന്നത് അംഗീകരിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് കേന്ദ്രമന്ത്ര ി പ്രതാപ് ചന്ദ്ര സാരംഗി. ഗുജറാത്തിലെ സൂറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനത്തിൻെറ പാപത്തിന് പ്രായശ് ചിത്തം നൽകാനുള്ള മാർഗമാണ് പൗരത്വ ഭേദഗതി നിയമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം 70 വർഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നു. രാഷ്ട്രീയക്കാരും നേതാവും മതത്തിൻെറ അടിസ്ഥാനത്തിൽ രാജ്യം വിഭജിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഹിന്ദുക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ മതത്തിൻെറ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സി.എ.എ 70 വർഷം മുമ്പ് സംഭവിക്കേണ്ടതായിരുന്നു. നമ്മുടെ പൂർവ്വികർ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരു മാർഗമാണ് പൗരത്വ ഭേദഗതി നിയമം, ഇത് വിഭജനത്തിൻെറ പാപത്തിന് പ്രായശ്ചിത്തമാണ്. ഇതിന് മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കണം. കോൺഗ്രസ് ചെയ്ത പാപത്തിന് ഞങ്ങൾ പ്രായശ്ചിത്തം ചെയ്യുന്നു-പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ച ആളുകളുമായി കരാറിൽ ഏർപ്പെട്ടതിന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ അദ്ദേഹം ചോദ്യം ചെയ്തു.