Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നൽ സമരത്തിന് അയവില്ല; ജന്തർമന്തറായി കൊണാട്ട് പ്ലേസ്

text_fields
bookmark_border
https://www.madhyamam.com/tags/jantar-mantar
cancel
camera_alt

കൊ​ണാ​ട്ട് പ്ലേ​സിൽ സി.​പി.​ഐ യു​വ​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളുടെ നേതൃത്വത്തിൽ നടന്ന തി​ര​ങ്ക യാ​ത്ര

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​വും പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​വു​മാ​യ കൊ​ണാ​ട്ട് പ്ലേ​സ് (സി.​പി) ഇ​പ്പോ​ൾ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ എ​സ്.​ഐ.​ആ​ർ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ്ഥി​ര സ​മ​ര കേ​ന്ദ്ര​മാ​യി​രു​ന്ന ജ​ന്ത​ർ​മ​ന്ത​ർ കൊ​ട്ടി​യ​ട​ച്ച​തോ​ടെ​യാ​ണ് ഒ​രു കി​ലോ​മീ​റ്റ​റി​ൽ അ​ക​ലെ​യു​ള്ള സി.​പി​യി​ലേ​ക്ക് പ്ര​തി​ഷേ​ധം മാ​റി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മി​ന്ന​ൽ സ​മ​ര​ങ്ങ​ളി​ൽ മി​ക്ക​തും സി.​പി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച സി.​പി.​ഐ യു​വ​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ എ.​ഐ.​വൈ.​എ​ഫ്, എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ പ​താ​ക​യു​മാ​യി തി​ര​ങ്ക യാ​ത്ര സി.​പി സ​ർ​ക്കി​ളി​ലൂ​ടെ ന​ട​ത്തി. ക​ന​ത്ത മ​ഴ അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു ഏ​റെ നീ​ള​മു​ള്ള പ​താ​ക​യു​മേ​ന്തി​യു​ള്ള സ​മ​രം. വെ​ള്ളി​യാ​ഴ്ച സി.​ജെ.​പി പ്ര​ഖ്യാ​പി​ച്ച തി​ര​ങ്ക യാ​ത്ര​യും കൊ​ണാ​ട്ട് പ്ലേ​സി​ലാ​ണ് ന​ട​ക്കു​ക.

വെ​ള്ളി​യാ​ഴ്ച​ത്തെ പ്ര​തി​ഷേ​ധം ത​ട​യ​ണ​മെ​ന്ന ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​തി​ഷേ​ധം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഡ​ൽ​ഹി​യി​ൽ എ​ന്ത് സ​മ​രം ന​ട​ന്നാ​ലും അ​ത് ജ​ന്ത​ർ മ​ന്ത​റി​ൽ ഒ​തു​ങ്ങു​മാ​യി​രു​ന്നു. ജ​ന്ത​ർ​മ​ന്ത​ർ അ​ട​ച്ച​തോ​ടെ സ​മ​ര​കേ​ന്ദ്രം സി.​പി ആ​യ​ത് പൊ​ലീ​സി​ന് വ​ലി​യ ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. നി​ര​വ​ധി പ്ര​ധാ​ന റോ​ഡു​ക​ൾ എ​ത്തി​ച്ചേ​രു​ന്ന വ​ലി​യൊ​രു സ​ർ​ക്കി​ൾ ആ​യ​തി​നാ​ലും യെ​ല്ലോ, ബ്ലൂ ​ലൈ​ൻ മെ​ട്രോ​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്ഷ​ൻ ആ​യ​തി​നാ​ലും ആ​ളു​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ എ​ളു​പ്പ​മാ​ണ്.

സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പൊ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ലും ഈ ​മേ​ഖ​ല​യി​ൽ നി​ന്നാ​യി​രു​ന്നു. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ജോ​ൺ ബ്രി​ട്ടാ​സ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ പൊ​ലീ​സ് നേ​രി​ട്ട​ത്.

ര​ണ്ടു​പേ​ർ ഒ​ന്നി​ച്ചു കൂ​ടി​യ​പ്പോ​ഴേ​ക്കും പി​ടി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഇ​വി​ടെ നി​ന്ന് ക​സ്റ്റ​ഡി​യി​ലാ​യി. ആ​യി​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സു​പ്രീം​കോ​ട​തി മാ​ർ​ച്ച് സി.​പി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ന് കു​റ​വു​ണ്ടാ​യ​ത്. ജ​ന്ത​ർ മ​ന്ത​റി​ലെ വി​ല​ക്ക് നീ​ക്കാ​ത്തി​ട​ത്തോ​ളം കാ​ലം കൊ​ണാ​ട്ട് പ്ലേ​സ് സ​മ​ര​ച്ചൂ​ടി​ൽ നി​ന്ന് മോ​ചി​ത​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ല.

സി.ജെ.പി ‘ലെഹ്‌രാ ദോ തിരങ്ക’ക്ക്​ മുംബൈയിൽ അനുമതി

മും​ബൈ: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി)​യു​ടെ ‘ലെ​ഹ്‌​രാ ദോ ​തി​ര​ങ്ക’ (ത്രി​വ​ർ​ണ​പ​താ​ക പ​റ​പ്പി​ക്ക​ൽ) റാ​ലി​ക്ക്​ അ​നു​മ​തി ന​ൽ​കി മും​ബൈ പൊ​ലീ​സ്. സ​മ​ര കേ​ന്ദ്ര​മാ​യ ആ​സാ​ദ്​ മൈ​താ​ന​ത്ത്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ അ​നു​മ​തി.

ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ​മ​ന്ത​റി​ൽ ക​ട​ന്ന്​ ത്രി​വ​ർ​ണ പ​താ​ക പാ​റി​ച്ച​തി​ന്​ സൗ​ര​വ്​ ദാ​സ്, അ​ശു​തോ​ഷ്​ ര​ങ്ക എ​ന്നി​വ​രെ ജ​യി​ലി​ല​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ സി​ജെ.​പി ‘ലെ​ഹ്‌​രാ ദോ ​തി​ര​ങ്ക’ പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​രോ​ട്​ അ​വ​ര​വ​രു​ടെ ദേ​ശ​ത്ത്​ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്താ​ൻ സം​ഘ​ട​ന​ സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്‌​കെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story