ആവർത്തിച്ച് ചീഫ് ജസ്റ്റിസ്; പട്ടികജാതി-വർഗ വിഭാഗത്തിലെ ക്രീമിലെയറിന് സംവരണം വേണ്ട
text_fieldsഅമരാവതി (ആന്ധ്രപ്രദേശ്): സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ (ക്രീമിലെയർ) പട്ടികജാതി-വർഗ സംവരണത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് തന്നെയാണ് തന്റെ ഉറച്ച നിലപാടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ജന്മനാടായ അമരാവതിയിൽ ആന്ധ്ര പ്രദേശ് ഹൈകോടതിയിലെ അഭിഭാഷകർ സംഘടിപ്പിച്ച ‘ഇന്ത്യയും ഭരണഘടനയും 75ാം വർഷത്തിൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ഉള്ളത് പോലെ സംവരണ വിഷയത്തിൽ ക്രീമിലെയർ മാനദണ്ഡം പട്ടികജാതി-വർഗക്കാർക്കും ബാധകമാക്കണം. ഇതുസംബന്ധിച്ച തന്റെ വിധി വ്യാപക വിമർശനം നേരിട്ടു. എന്നാൽ, തന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. ഐ.എ.എസ് ഓഫിസറുടെ മക്കളും പാവപ്പെട്ട കർഷകന്റെയും തൊഴിലാളിയുടെയും മക്കളും ഒരുപോലെയാകില്ല. ഭരണഘടന സ്ഥായിയായ ഒന്നല്ല, കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം. ഡോ. അംബേദ്കുടെ നിലപാടും ഇതാണ്’’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

