Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mohan Bhagwat
cancel
Homechevron_rightNewschevron_rightIndiachevron_rightഒ.ടി.ടി പ്ലാറ്റ്​ഫോം...

ഒ.ടി.ടി പ്ലാറ്റ്​ഫോം ഉള്ളടക്കത്തിൽ നിയന്ത്രണമില്ല, അവ രാജ്യത്തെ നശിപ്പിക്കും -ആർ.എസ്​.എസ്​ തലവൻ

text_fields
bookmark_border

നാഗ്​പൂർ: ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലെ ഉള്ളടക്കത്തിന്​ യാതൊരു നിയന്ത്രണങ്ങളു​മില്ലെന്നും അവ​ രാജ്യത്തെ നശിപ്പിക്കുമെന്നും ആർ.എസ്​.എസ് തലവൻ മോഹൻ ഭഗവത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളുടെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കപ്പെടണം.കോവിഡ്​ മഹാമാരിക്ക്​ ശേഷം ഓരോ കൊച്ചുകുട്ടികളുടെയും കൈയിൽ മൊബൈൽ ഫോൺ ലഭിച്ചു. അതിൽ അവർ കാണുന്നവക്ക്​ നിയന്ത്രണങ്ങളില്ലെന്നും മോഹൻ ഭഗവത്​ പറഞ്ഞു.

മഹാരാഷ്​ട്ര നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ആർ.എസ്​.എസ്​ തലവൻ. പരിപാടിയിൽ മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ്​ ജനറൽ കോബി ശോശാനിയും പ​ങ്കെടുത്തിരുന്നു.

ഇന്ത്യയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചു. പാകിസ്താനിൽ തോക്കുപയോഗത്തിന്​ പരിശീലനം നൽകുന്നു. ചില അതിർത്തി രാജ്യങ്ങൾ അവ ​പ്രോത്സാഹിപ്പിക്കുന്നുണ്ട്​. ഇത്തരം പണം ഇന്ത്യയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുകയാണെന്നും മോഹൻ ഭഗവത്​ ആരോപിച്ചു.

ക്രിപ്​റ്റോ കറൻസികൾക്കെതിരെയും ഭഗവത്​ വിമർശനങ്ങൾ ഉന്നയിച്ചു. 'രഹസ്യ സ്വഭാവമുള്ള, ബിറ്റ്​കോയിൻ പോലുള്ള അനിയന്ത്രിതമായ കറൻസികൾക്ക്​ രാജ്യങ്ങളുടെ സമ്പദ്​ വ്യവസ്​ഥയെ അസ്​ഥിതരപ്പെടുത്താനും ഗുരുതര വെല്ലുവിളികൾ ഉയർത്താനും സാധിക്കും. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം' -മോഹൻ ഭഗവത്​ പറഞ്ഞു.

സർക്കാർ നടപടികൾക്കായി സമൂഹം കാത്തിരിക്കേണ്ട ആവശ്യമില്ല. വീടുകളിലെ കുട്ടികളിൽ​ മൂല്യങ്ങൾ വളർത്തിയെടുക്കണം. അവയാണ്​ ഭാരതീയ മൂല്യങ്ങളും വിശ്വാസങ്ങൾക്കും എതിരായ ആക്രമണങ്ങൾക്കെതിരായ പ്രതിവിധിയെന്നും ആർ.എസ്​.എസ്​ തലവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan BhagwatOTT platformRSS
News Summary - No regulation on OTT platforms which could harm the country RSS chief Mohan Bhagwat
Next Story