Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാഴ്​ചയോളം സൗജന്യ...

രണ്ടാഴ്​ചയോളം സൗജന്യ റേഷൻ കിട്ടിയില്ല; ലുധിയാനയിൽ യുവാവ്​ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
suicide
cancel
camera_altrepresentative image

ലുധിയാന: ലോക്​ഡൗൺ കാലത്ത്​ ജോലി ഇല്ലാത്തതിനൊപ്പം സൗജന്യ റേഷൻ കൂടി ലഭിക്കാതായതോടെ ലുധിയാനയിൽ യുവാവ്​ ആത്മഹത്യ ചെയ്​തു. ലുധിയാന രാജീവ്​ ഗാന്ധി കോളനിയിലെ അജിത്ത്​ കുമാർ(37) എന്നയാളാണ്​ വാടക വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്​. ഭാര്യക്കും രണ്ട്​ കുട്ടികൾക്കുമൊപ്പമാണ്​ ഇയാൾ താമസിക്കുന്നത്​.

ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അജിത്ത്​ കുമാറിന്​​ ​േജാലിക്ക്​ പോകാൻ സാധിക്കാതായി. വീട്ടിൽ റേഷനില്ലാതായതോടെ കുടുബം പട്ടിണിയിലായി. കഴിഞ്ഞ കുറച്ചു ദിവസമായി റേഷൻ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അജിത്ത്​. ഹെൽപ്​ലൈൻ നമ്പറിലേക്ക്​ പല തവണ വിളിച്ചു. പക്ഷെ ഫലമുണ്ടായില്ല. ജില്ലാ ഭരണകൂടം സൗജന്യ റേഷൻ നൽകാത്തതിനെ തുടർന്നാണ്​ ഭർത്താവ്​ ആത്മഹത്യ ചെയ്​തതെന്ന്​ അജിത്ത്​ കുമാറി​​െൻറ ഭാര്യ സവിത പറഞ്ഞു. 

രണ്ടാഴ്​ചയോളം ശ്രമിച്ചിട്ടും റേഷൻ ലഭിക്കാതായതോടെ അജിത്തിന്​ വിഷാദം ബാധിച്ചെന്ന്​ പൊതുപ്രവർത്തകൻ ആർ.കെ. യാദവ്​ പറഞ്ഞു. ശനിയാഴ്​ച ഫോക്കൽ പോയിൻറ്​ പൊലീസ്​ സ്​റ്റേഷനിൽ ചെന്ന അജിത്ത്​ കുമാറിനെ പൊലീസ്​ അധി​േക്ഷപിച്ചു വിട്ടതായും തിരിച്ച്​ വീട്ടിലെത്തിയ അജിത്ത്​ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

അതേസമയം, അജിത്ത്​ കുമാറി​​െൻറ ഭാര്യയുടെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന്​ ഫോക്കൽ പോയിൻറ്​ പൊലീസ്​ വ്യക്തമാക്കി. അദ്ദേഹത്തിന്​ റേഷൻ നിഷേധിച്ചിട്ടില്ലെന്നും തൊഴിലില്ലാതായതോടെ വന്ന വിഷാദ​ത്തെ തുടർന്നാണ്​ അജിത്ത്​ കുമാർ ആ​ത്മഹത്യ ചെയ്​തതെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemalayalam newsindia newsLudhiana
News Summary - No ration for two weeks, man ends life in Ludhiana -india news
Next Story