Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറേ​ഞ്ചി​ല്ല; ഒാ​ൺ​ലൈ​ൻ...

റേ​ഞ്ചി​ല്ല; ഒാ​ൺ​ലൈ​ൻ ക്ലാ​സി​നാ​യി വി​ദ്യാ​ർ​ഥി എ​ന്നും മ​ര​ത്തി​ൽ !

text_fields
bookmark_border
റേ​ഞ്ചി​ല്ല; ഒാ​ൺ​ലൈ​ൻ ക്ലാ​സി​നാ​യി വി​ദ്യാ​ർ​ഥി എ​ന്നും മ​ര​ത്തി​ൽ !
cancel

ബം​ഗ​ളൂ​രു: ലോ​ക്ക്​​ഡൗ​ണി​ൽ കോ​ള​ജി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ ആ​രം​ഭി​ച്ച​തോ​ടെ സി​ർ​സി  സ്വ​ദേ​ശി ശ്രീ​റാം ഹെ​ഗ്​​ഡെ മി​ക്ക സ​മ​യ​ത്തും  മ​ര​ത്തി​ലാ​ണ്. ക്ലാ​സു​ക​ൾ ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ൻ മൊ​ബൈ​ൽ​ഫോ​ണി​ന്​ റേ​ഞ്ച്​ തേ​ടി​യാ​ണ്​ മ​ര​മു​ക​ളി​ലെ​ത്തി​യ​ത്. ഉ​ജി​രെ എ​സ്.​ഡി.​എം കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യാ​ണ്​ ശ്രീ​രാം. ​

കോ​വി​ഡ്​ 19 റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ള​ജ്​ അ​ധി​കൃ​ത​ർ നാ​ട്ടി​ലേ​ക്ക​യ​ച്ചി​രു​ന്നു. അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തി​ൽ ബാ​ക്കി​യു​ള്ള ക്ലാ​സു​ക​ളെ​ല്ലാം ഒാ​ൺ​ലൈ​ൻ​വ​ഴി​യാ​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, സി​ർ​സി​യി​ൽ ശ്രീ​രാ​മി​​െൻറ ഗ്രാ​മ​ത്തി​ൽ ഫോ​ണി​ന്​ റേ​ഞ്ച്​ ഇ​ല്ലാ​തി​രു​ന്ന​ത്​ പ്ര​യാ​സ​ത്തി​ലാ​ക്കി. ഇ​തോ​ടെ റേ​ഞ്ച്​ തേ​ടി അ​ല​ച്ചി​ലാ​യി.

വീ​ട്ടി​ൽ​നി​ന്ന്​ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ഒ​രി​ട​ത്ത്​ ​റേ​ഞ്ച്​ ക​ണ്ടെ​ത്തി. പ​രീ​ക്ഷ​ണ​ത്തി​നാ​യി തൊ​ട്ട​ടു​ത്ത മ​ര​ത്തി​ന്​ മു​ക​ളി​ൽ ക​യ​റി​യ​പ്പോ​ൾ നെ​റ്റ്​​വ​ർ​ക്ക്​ ശ​രി​യാ​യി. ഇ​തോ​ടെ എ​ല്ലാ ദി​വ​സ​വും ക്ലാ​സ്​ സ​മ​യ​മാ​വു​േ​മ്പാ​ൾ മ​ര​​ക്കൊ​മ്പി​ൽ ക​യ​റും. ശ്രീ​റാ​മി​​െൻറ പ​ഠ​ന​സാ​ഹ​സ​ത്തെ കു​റി​ച്ച്​ അ​റി​ഞ്ഞ​തോ​ടെ കോ​ള​ജ്​ അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19covid updates
News Summary - No Range Online Class Up Tree-India News
Next Story