പട്ന: ബിഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ. സംസ്ഥാന നി യമസഭയിലാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയത്. സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ നിലപാട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.
എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സി.എ.എയിൽ ചർച്ചയാവാം. പാർലമെൻറിൽ ഇനിയും നിയമം സംബന്ധിച്ച് ചർച്ചകളാവാമെന്നും നിതീഷ് കുമാർ പറഞ്ഞു.
എൻ.ആർ.സിക്കെതിരെ പരസ്യ നിലപാടെടുക്കുന്ന ആദ്യ സഖ്യകക്ഷി മുഖ്യമന്ത്രിയായിരിക്കുകയാണ് നിതീഷ് കുമാർ. ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാറിന് കടുത്ത തിരിച്ചടിയാണ്. ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ എൻ.ആർ.സിക്കും സി.എ.എക്കും എതിരെ നിലപാടെടുത്തിരുന്നു.