Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുമായി സഖ്യം:...

ബി.ജെ.പിയുമായി സഖ്യം: ചോദ്യമേ ഉദിക്കുന്നില്ല -ശരദ്​ പവാർ

text_fields
bookmark_border
ബി.ജെ.പിയുമായി സഖ്യം: ചോദ്യമേ ഉദിക്കുന്നില്ല -ശരദ്​ പവാർ
cancel

മുംബൈ: ബി.ജെ.പിയുമായി ചേർന്നുള്ള​ സർക്കാറിനെ കുറിച്ച്​ ചോദ്യമേ ഉദിക്കുന്നില്ലെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ. ശിവസേനയും കോൺഗ്രസു​മായി ചേർന്ന്​ മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കാനാണ്​ പാർട്ടി ഒറ്റക്കെട്ടായി തീര ുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം നിലപാട്​ ആവർത്തിച്ചു വ്യക്തമാക്കിയത്​.

അജിത്ത്​ പവാറി​​െൻറ പ്രസ്​താവന കള്ളവും ​തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്​ടിക്കാൻ വേണ്ടിയാണ്​ അദ്ദേഹം ഇത്തരത്തിൽ പ്രസ്​താവന നടത്തിയതെന്നും പവാർ അഭിപ്രായപ്പെട്ടു.

താൻ എൻ.സി.പി പ്രവർത്തകനായി തുടരുമെന്നും ത​​െൻറ നേതാവ്​ ശരദ്​ പവാർ ആണെന്നും അടുത്ത അഞ്ച്​ വർഷം എൻ.സി.പി- ബി.ജെ.പി സഖ്യത്തിൽ സുസ്ഥിര ഭരണം മഹാരാഷ്​ട്രയിൽ ഉണ്ടാകുമെന്നുമുള്ള അജിത്ത്​ പവാറി​​​െൻറ ട്വീറ്റിന്​ മറുപടിയായാണ്​ ശരദ്​ പവാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​.

മഹാരാഷ്​ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട്​ ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫട്​നാവിസ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട്​ എൻ.സി.പി നേതാവ്​ അജിത്ത്​ പവാറി​​​െൻറ പിന്തുണയോടെയായിരുന്നു നടപടി​. അജിത്ത്​ പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrasharad pawarmalayalam newsindia newsBJPMaharashtra politics
News Summary - no question of forming alliance with bjp said sharad pawar -india news
Next Story