Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെയിൽവേ സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ല -പിയൂഷ് ഗോയൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ട് ട്രെയിനുകൾ സ്വകാര്യ മേഖലയ്ക്ക് നടത്താൻ നൽകിയെന്ന റിപ്പോർട് ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനി നടത്തുന്ന യാത്രാ ട്രെയിനുകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ന്യൂഡൽഹി-ലക്നോ തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികളുടെ നടത്തിപ്പിലാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നടപടി കേന്ദ്രം ഊർജിതപ്പെടുത്തിയതായും ആദ്യഘട്ടത്തിൽ രണ്ടു ട്രെയിനുകൾ വിട്ടുനൽകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. വിവിധ യൂനിയനുകൾ ഇതിനെതിരെ എതിർപ്പുമായി രംഗത്തുവന്നിരുന്നു.
Next Story
