ലഖ്നോ: ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 48 പേർക്ക് കോടതി ജാമ്യ ം അനുവദിച്ചു. ഡിസംബർ 20ന് ബിജിനോറിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന് ന പേരിൽ അറസ്റ്റു ചെയ്യുകയായിരുന്നു.
ബിജിനോറിലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ ്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജനക്കൂട്ടം പൊലീസുകാർക്കെതിരെ വെടിയുതിർത്തു എന്നാണ് എഫ്.ഐ.ആറി ൽ പൊലീസ് രേഖപ്പെടുത്തിയിരുന്നത്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 83 പേരെയാണ് അറസ്റ്റു ചെയ്തിരുന്നത്.
അറസ്റ്റിലായ 48 പേർ നൽകിയ ജാമ്യ ഹരജി പരിഗണിച്ച കോടതി പ്രതിഷേധക്കാർ പൊലീസിനു നേരെ വെടിവെച്ചതിന് തെളിവില്ലെന്ന് വ്യക്തമാക്കി. കോടതിക്ക് മുന്നിൽ പ്രതിഷേധക്കാർ ഉപയോഗിച്ച ആയുധമോ മറ്റ് തെളിവുകളോ ഹാജരാക്കാൻ പൊലീസിനോ സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകനോ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
കടകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ പ്രതിഷേധക്കാർ തകർത്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 13 പൊലീസുകാർക്ക് ഗുരുതര പരിക്കുകളുണ്ടെന്ന് സർക്കാർ അഭിഭാഷകർ പറയുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയ ചികിത്സ രേഖകളിൽ പൊലീസുകാർക്ക് സാരമായ പരിക്ക് മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.
കോടതി പൊലീസിനോട് ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല. തുടർന്ന് അപേക്ഷ സമർപ്പിച്ച 48 പേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.