Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലോക്​ വർ​മക്കെതിരായി...

അലോക്​ വർ​മക്കെതിരായി തെളിവില്ലെന്ന്​ അന്വേഷണ മേൽനോട്ടം വഹിച്ച ജഡ്​ജി

text_fields
bookmark_border
അലോക്​ വർ​മക്കെതിരായി തെളിവില്ലെന്ന്​ അന്വേഷണ മേൽനോട്ടം വഹിച്ച ജഡ്​ജി
cancel

ന്യൂഡൽഹി: സി.ബി.​െഎ മുൻ മേധാവി അലോക്​ വർമക്കെതിരായ അഴിമതി ആരോപണങ്ങൾക്ക്​ തെളിവില്ലെന്ന്​ ജസ്​റ്റിസ്​ എ.കെ പട്​നായിക്​. സുപ്രീംകോടതി മുൻ ജഡ്​ജിയായ എ.കെ പട്​നായിക്കാണ്​ അലോക്​ വർമക്കെതിരെ കേന്ദ്ര വിജിലൻസ്​ കമ്മീഷ​ൻ നടത്തിയ അന്വേഷണത്തി​​​​െൻറ മേൽ നോട്ടം വഹിച്ചത്​.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള പാനൽ അലോക്​ വർമയെ നീക്കിയ നടപടി ധ്രുതഗതിയിൽ വേണ്ടത്ര ആലോചിക്കാതെ നടപ്പിലാക്കിയ തീരുമാനമാണ്​. സി.വി.സിയുടെ കണ്ടെത്തൽ ത​േൻറതല്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.​െഎ സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്​താനയുടെ പരാതി മാത്രം അടിസ്​ഥാനമാക്കിയായിരുന്നു അലോക്​ വർമക്കെതിരായ അന്വേഷണം നടന്നത്​. തനിക്ക്​ ലഭിച്ച സി.വി.സി റിപ്പോർട്ടിൽ രാകേഷ്​ അസ്​താന ഒപ്പുവെച്ചിരുന്നെന്നും എന്നാൽ ത​​​​െൻറ സാന്നിധ്യത്തിലല്ല ഒപ്പിട്ടത്​ എന്നും പട്​നായിക്​ കൂട്ടിച്ചേർത്തു.

അലോക്​ വർമ ആദ്യം നിർബന്ധിത അവധിയിൽ പ്രവേശിക്കുകയും പിന്നീട്​ കോടതി വിധിയിലൂടെ സ്​ഥാനത്ത്​ തിരിച്ചെത്തുകയും ചെയ്​തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തെ സ്​ഥലം മാറ്റിക്കൊണ്ട്​ ഉന്നതാധികാര സമിതി തീരുമാനം വന്നു. എന്നാൽ പുതിയ സ്​ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച വർമ സർവ്വീസിൽ നിന്ന്​ രാജിവെക്കുകയായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും തന്നെ സ്​ഥാനത്തു നിന്ന്​ മാറ്റുന്നതിനുവേണ്ടി നടന്ന നാടകങ്ങളാണ്​ ഇതെല്ലാമെന്നും ആരോപിച്ചുകൊണ്ടാണ്​ അദ്ദേഹം രാജി വെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmalayalam news onlinemalayalam news updatesCBI chiefAlok Verma
News Summary - No Proof Of Corruption Against Alok Verma: Ex-Judge -India News
Next Story