സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും ബി.ജെ.പി പ്രചാരണായുധമാവുന്നുവോ ? വ്യക്തത വരുത്തി പാർട്ടി വക്താവ്
text_fieldsന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിയേയും വിങ് കമാൻഡർ വ്യോമിക സിങ്ങിനേയും പ്രചാരണമുഖമാക്കുവെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബി.ജെ.പി. പാർട്ടി വക്താവ് അമിത് മാളവ്യയാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.
ബി.ജെ.പിയുടെ സ്ത്രീകേന്ദ്രീകൃത കാമ്പയിനിന്റെ മുഖമായി സോഫിയ ഖുറേഷിയേയും വ്യോമിക സിങ്ങിനേയും മാറ്റുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മോദി സർക്കാറിന്റെ 11ാം വാർഷികത്തിന്റെ ഭാഗമായുള്ള കാമ്പയിനിൽ ഇരുവരും എത്തുമെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ റിപ്പോർട്ടുകൾ പൂർണമായും തള്ളുകയാണ് ബി.ജെ.പി വക്താവ് അമിത് മാളവ്യ.
കേണൽ സോഫിയ ഖുറേഷിയേയോ വിങ് കമാൻഡർ വ്യോമിക സിങ്ങിനേയും പ്രചാരണമുഖങ്ങളാക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് അമിത് മാളവ്യ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജമാൽ സിദ്ദിഖി നടത്തിയ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അമിത് മാളവ്യ പറഞ്ഞു. സമുദായത്തിലെ ശാക്തീകരിക്കപ്പെട്ട ഒരു മുസ്ലീം സ്ത്രീയുടെ ഉദാഹരണമായി കേണൽ ഖുറേഷിയെ ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും മാളവ്യ കൂട്ടിച്ചേർത്തു.
പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചാണ് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിനിടെ ഇരുവരും നടത്തിയ വാർത്താസമ്മേളനങ്ങളും ശ്രദ്ധയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

