Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nirmala sitharaman
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യവ്യാപക ലോക്​ഡൗൺ...

രാജ്യവ്യാപക ലോക്​ഡൗൺ ഏർപ്പെടുത്തില്ല, കണ്ടെയ്​ൻമെന്‍റ്​ സോണുകൾ മാത്രം -നിർമല സീതാരാമൻ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ 19ന്‍റെ രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യവ്യാപക​ ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചെറിയ കണ്ടെയ്​​ൻമെന്‍റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രി ​നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്ത​ര മന്ത്രി അമിത്​ ഷായും സംസ്​ഥാനങ്ങളിലെ കോവിഡ്​ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്​സിജൻ ക്ഷാമം ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടിട്ടു​​ണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ്​ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ബിസിനസ്​ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

രാജ്യവ്യാപക ലോക്​ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ്​ വ്യാപനം ചെറുക്കാൻ ചെറിയ കണ്ടെയ്ൻമെന്‍റ്​ സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. 'ടെലിഫോണിലുടെ ബിസിനസ്​/ചേംബർ നേതാക്കളുമായി സംസാരിച്ചു. ഇൻഡസ്​ട്രി/ അസോസിയേഷൻ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്​തു. കേവിഡ്​ മാനേജ്​മെന്‍റിനാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നൽകുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്​ഥാനങ്ങളുമായി ഒന്നിച്ച്​ പ്രവർത്തിക്കും' -ധനമന്ത്രി ട്വീറ്റ്​ ​െചയ്​തു. കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ സമ്പദ്​ വ്യവസ്​ഥ പൂർണമായി അടച്ചിടാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്ത്​ 2.73 ലക്ഷം പേർക്കാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചത്​. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്​. 16189 മരണമാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ സ്​ഥിരീകരിച്ചത്​. തുടർച്ചയായ അഞ്ചാദിവസമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanLockdowncontainment zone​Covid 19Corona Virus
News Summary - No plan to impose national lockdown focus on small containment zones Sitharaman
Next Story