സ്വർണ നിക്ഷേപത്തിൽ കൈവെക്കാൻ നീക്കമില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കള്ളപ്പണം പിടിച്ചെടുക്കാനെന്ന പേരിൽ നോട്ട് നിരോധനം നടപ്പാക്കിയതുപേ ാലെ സ്വർണ നിക്ഷേപത്തിലും സർക്കാർ കൈവെക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധി ച്ച് കേന്ദ്രം. വ്യാഴാഴ്ചയാണ് ദേശീയ മാധ്യമങ്ങൾ അടക്കം ഇതു സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. രാജ്യത്തെ പൗരന്മാരുടെ കൈവശമുള്ള കണക്കിൽപ്പെടാത്ത സ്വർണ നിക്ഷേപം പുറത്തുകൊണ്ടുവരാൻ ആദായ നികുതി വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകളുടെ ഉള്ളടക്കം.
കൈവശമുള്ള സ്വർണ നിക്ഷേപം പൂർണമായി വെളിപ്പെടുത്തുക, അതിന് നിയമവിധേയ നികുതി അടക്കുക എന്നിവയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. 2016ൽ നോട്ട് നിരോധിച്ചതിനു പിന്നാലെ സ്വർണ നിക്ഷേപം പുറത്തുകൊണ്ടുവരാൻ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പദ്ധതി പ്രഖ്യാപിച്ചെങ്കിലും അത് വിജയിക്കാതിരുന്നതാണ് പുതിയ നീക്കത്തിന് കാരണമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.
രാജ്യത്തെ ജനങ്ങളുടെ ൈകവശം 20,000 ടൺ സ്വർണമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, അനധികൃത ഇറക്കുമതി, പാരമ്പര്യമായി കൈവശമുള്ളത് എന്നിവയടക്കം ഇത് 30,000 ടൺ വരെയാകാമെന്നും സർക്കാർ കരുതുന്നു. കള്ളപ്പണത്തിന് തടയിടാനെന്ന പേരിൽ 500,1000 രൂപ നോട്ടുകൾ നിരോധിച്ചെങ്കിലും അത് സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചക്ക് വഴിവെച്ചുവെന്നാണ് വ്യാപക വിമർശനമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
