Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃഗീയതക്ക്​​...

മൃഗീയതക്ക്​​ സ്​ഥാനമില്ല; ഇന്ത്യ ശ്രീലങ്കൻ ജനതക്കൊപ്പം -മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: ശ്രീലങ്കയിൽ 156 പേരുടെ മരണത്തിനും 300ലധികം പേർക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ സ്​ഫോടന പരമ്പരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

ശ്രീലങ്കയിലെ സ്​ഫോടനം അപലപനീയമാണ്​. നമ്മുടെ മേഖലയിൽ ഇത്തരം മൃഗീ യതക്ക്​ സ്​ഥാനമില്ല. ശ്രീലങ്കൻ ജനതക്കൊപ്പം ഇന്ത്യ നിലകൊള്ളും. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേര ുന്നു. പരിക്കേറ്റവർക്ക്​ വേണ്ടി പ്രാർഥിക്കുന്നു - മോദി ട്വീറ്റ്​ ചെയ്​തു.

ആറ്​ സ്​ഫോടനങ്ങളാണ്​ ഇന്ന്​ പ്രാദേശിക സമയം രാവിലെ 8.45ഓടെ ശ്രീലങ്കയിലെ കൊളംബോയിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്​. സ്​ഫോടനത്തിൻെറ കാരണം വ്യക്​തമല്ല. ഇതുവരെ ആരും സ്​ഫോടനത്തിൻെറ ഉത്തരവാദിത്തം ഏ​െറ്റടുത്തിട്ടില്ല.

കൊളം​േബായി​െല പ്രശ​സ്​തമായ മൂന്ന്​ ഹോട്ടലുകളിലും മൂന്ന്​ പള്ളികളിലുമാണ്​ സ്​​േഫാടനം നടന്നത്​. സ്​ഫോടനം നടന്ന​ രണ്ടു പള്ളികൾ ​െകാളംബോക്ക്​ പുറത്തുള്ളവയാണ്​. ഈസ്​റ്റർ ആഘോഷങ്ങളുടെ ഭാഗമായി പ്രാർഥനക്ക്​ എത്തിയ വിശ്വസികളാണ്​ സ്​ഫോടനത്തിനിരയായവരിൽ ഭൂരിഭാഗവും.

അമേരിക്ക, ബ്രിട്ടൻ, ഡച്ച്​ പൗരൻമാർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊളംബോയിലെ ഇന്ത്യൻ ഹൈ​കമ്മീഷണറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ ട്വീറ്റ്​ ചെയ്​തു. ശ്രീലങ്കയിലെ ഇന്ത്യക്കാർക്ക്​ വേണ്ടി ഹെൽപ്പ്​ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSreelankan Blast
News Summary - No Place For Such Barbarism In Our Region": PM Modi - India News
Next Story