Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിനേഷൻ ക്യാമ്പ്...

വാക്​സിനേഷൻ ക്യാമ്പ് ബാനറിൽ മോദിയുടെ പടമില്ല; പരിപാടി അലങ്കോലമാക്കിയ ബി.ജെ.പിക്കാർ അറസ്​റ്റിൽ

text_fields
bookmark_border
tamil nadu covid vaccine camp
cancel
camera_alt

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടമില്ലെന്ന്​ പറഞ്ഞ് ബാനർ അഴിച്ചുമാറ്റുന്ന ബി.ജെ.പി പ്രവർത്തകർ

ചെന്നൈ: ശിവഗംഗ ജില്ലയിൽ സംഘടിപ്പിച്ച കോവിഡ്​ പ്രതിരോധ കുത്തി​െവപ്പ്​ ക്യാമ്പിനോടനുബന്ധിച്ച്​ സ്​ഥാപിച്ച ബാനറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടമില്ലെന്ന്​ പറഞ്ഞ്​ ബി.ജെ.പി പ്രവർത്തകരുടെ അതിക്രമം.

ബാനർ അഴിച്ചുമാറ്റി നശിപ്പിച്ച പ്രവർത്തകർ ക്യാമ്പ്​ അല​േങ്കാലമാക്കി ഡോക്​ടർമാർ ഉൾപ്പെടെ ആരോഗ്യ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

ഞായറാഴ്​ച രാവിലെ ശിവഗംഗ ജില്ലയിലെ ഇളയാൻകുടി ശാലൈഗ്രാമം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്​ സംഭവം.

പി.എച്ച്​.സി ഡോക്​ടറായ കണ്ണൻ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ ഗോവിന്ദൻ, ചെല്ലപാണ്ടി എന്നീ ബി.ജെ.പി പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മറ്റു ചില പ്രതികളെ കൂടി പൊലീസ്​ തേടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu​Covid 19Covid Vaccine
News Summary - No picture of Modi on vaccination camp banner; BJP workers arrested for disrupting program
Next Story