Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Central Vista Construction Site
cancel
Homechevron_rightNewschevron_rightIndiachevron_rightസെൻട്രൽ വിസ്​ത;...

സെൻട്രൽ വിസ്​ത; നിർമാണം പുരോഗമിക്കുന്ന ഇന്ത്യ ഗേറ്റിൽ ഫോ​ട്ടോ, വിഡിയോ ചിത്രീകരണത്തിന്​ നിരോധനം

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്​ന പദ്ധതിയായ സെൻട്രൽ വിസ്​തക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ ഇന്ത്യ ഗേറ്റിന്​ സമീപത്തെ നിർമാണ സ്​ഥലത്ത്​ ഫോ​ട്ടോ, വിഡിയോ എന്നിവ എടുക്കുന്നതിനും നിരോധനം. ഇന്ത്യ ഗേറ്റിന്​ സമീപത്തെ നിർമാണ സ്​ഥലത്ത്​ ഫോ​ട്ടോ, വിഡിയോ ചിത്രീകരണത്തിന്​ നിരോധനം ഏർപ്പെടുത്തി കേന്ദ്ര പൊതുമരാമത്ത്​​ വകുപ്പ​്​ ബോർഡ്​ സ്​ഥാപിച്ചു.

സംഭവത്തിൽ പൊതുമരാമത്ത്​ വകുപ്പ്​ അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല. കോവിഡ്​ മഹാമാരിയ​ുടെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്​ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഫോ​ട്ടോ, വിഡ​ിയോ ചിത്രീകരണത്തിന്​ നിരോധനം ഏർപ്പെടുത്തിയ ബോർഡ്​ പ്രത്യക്ഷപ്പെട്ടത്​.

രാഷ്​ട്രപതി ഭവനിൽനിന്ന്​ ഇന്ത്യ ഗേറ്റ്​ വരെയുള്ള രാജ്​പത്​ വിപുലപ്പെടുത്തി പുതിയ പാർലമെന്‍റ്​ മന്ദിരവും കേന്ദ്ര സെക്രട്ടറി​യറ്റും നിർമിച്ച്​ ഭരണസിരാകേന്ദ്രം നവീകരിക്കുന്നതാണ്​ സെൻട്രൽ വിസ്​ത പദ്ധതി. നവീകരണത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസും ഉൾപ്പെടും.

2022 ആഗസ്റ്റിൽ പാർലമെന്‍റ്​ മന്ദിരം പൂർത്തീകരിക്കാനാണ്​ ശ്രമം. 11 മന്ദിരങ്ങൾ അടങ്ങുന്ന സമ്പൂർണ വിസ്​ത പദ്ധതി 2024ൽ പൂർത്തിയാക്കാനാണ്​ നീക്കം. ഏകദേശം 20,000 കോടി രൂപ പദ്ധതിക്ക്​ ചെലവ്​ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhotographyCentral Vista
News Summary - No Photography Signs At Central Vista Construction Site
Next Story