ഓണ്‍ലൈന്‍ ക്ളാസ് ലഭിച്ചില്ല, പഠനസൗകര്യം പരിമിതം, പക്ഷെ പത്താംതരത്തില്‍ നേടിയത് 98.06 ശതമാനം മാര്‍ക്ക്
text_fieldsrepresentational image
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ക്ളാസ് ലഭിച്ചില്ല, പഠനസൗകര്യം പരിമിതമാണ്, പക്ഷെ ജമ്മു കശ്മീരിലെ ഉദംപൂരില്‍ നിന്നുള്ള വിദ്യാര്‍ഥി മന്ദീപ് സിംഗ് പത്താംതരത്തില്‍ നേടിയത് 98.06 ശതമാനം മാര്‍ക്ക്. ഇതോടെ, തന്‍്റെ ജില്ലയില്‍ ഒന്നാമതത്തൊന്‍ ഈ കുട്ടിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പൂട്ടിയിട്ടതിനാല്‍ സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ളെന്നും ഓണ്‍ലൈന്‍ ക്ളാസുകള്‍ക്കായി ഫോണോ കമ്പ്യൂട്ടറോ ഇല്ലായിരുന്നുവെന്നും മന്ദീപ് സിംഗ് പറഞ്ഞു. ഡോക്ടറാകാന്‍ ആഗ്രഹിക്കുകയാണ് മന്ദീപ്. പിതാവ് ശ്യാം സിംഗ് കര്‍ഷകനാണ്, ചിലവേളയില്‍
മന്ദീപും ജോലി ചെയ്യണ്ടി വരും. എല്ലാറ്റിനും പിന്‍തുണയുമായി മാതാവ് സന്ധ്യാദേവിയുണ്ട്. ജമ്മു ആസ്ഥാനമായുള്ള ഷേര്‍-ഇ-കശ്മീര്‍ അഗ്രികള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ പഠിക്കുന്ന മൂത്ത സഹോദരന്‍ നാട്ടിലത്തെിയത് മന്ദീപിന്‍െറ പഠനത്തിനു സഹായകമായി.