Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓക്​സിജൻ കിട്ടിയില്ല;...

ഓക്​സിജൻ കിട്ടിയില്ല; ഹരിയാനയിൽ നാലു കോവിഡ്​ രോഗികൾ മരിച്ചു

text_fields
bookmark_border
ഓക്​സിജൻ കിട്ടിയില്ല; ഹരിയാനയിൽ നാലു കോവിഡ്​ രോഗികൾ മരിച്ചു
cancel

റെവാരി: ഹരിയാനയിൽ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ ഞായറാഴ്​ച നാലു കോവിഡ്​ രോഗികൾ മരിച്ചു. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ്​ സംഭവം.

മൂന്നു രോഗികൾ ഐ.സി.യുവിലും ഒരാൾ വാർഡിലുമാണ്​ മരിച്ചത്​. മരിച്ചവരുടെ ബന്ധുക്കൾ രോഷാകുലരായി ആശുപത്രിക്കു​ മുന്നിൽ പ്രതിഷേധിച്ചു. ആശുപത്രിയിൽ ഓക്​സിജന്​ കടുത്ത ക്ഷാമമുണ്ടെന്ന്​ ഇവർ ആരോപിച്ചു. അതേസമയം, ഓക്​സിജൻ ക്ഷാമത്തെക്കുറിച്ച്​ നിരന്തരം ജില്ല ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്ന്​ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

ആശുപത്രിയിൽ ഒരു ദിവസം 300 ഓക്​സിജൻ സിലിണ്ടറുകളാണ്​ വേണ്ടത്​. 114 കോവിഡ്​ രോഗികളാണ്​ ആശുപത്രിയിലുള്ളത്​. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygen
News Summary - No oxygen Four covid patients die in Haryana
Next Story