Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​റ്റർലൈറ്റല്ലാതെ...

സ്​റ്റർലൈറ്റല്ലാതെ തമിഴ്​നാട്ടിൽ ഓക്​സിജൻ ഉൽപാദനത്തിന്​ വേറെ കമ്പനിയി​ല്ലേ ?; ചോദ്യവുമായി കമൽഹാസൻ

text_fields
bookmark_border
Kamalhasan
cancel

ചെന്നൈ: കോവിഡ്​ രണ്ടാം തരംഗത്തി​െൻറ പശ്​ചാത്തലത്തിൽ ഓക്​സിജൻ ഉൽപാദത്തിനായി തൂത്തുക്കുടിയിലെ വേദാന്തയുടെ സ്​റ്റർ​ലൈറ്റ്​ പ്ലാൻറ്​ തുറക്കാനുള്ള തീരുമാനത്തിനെതിരെ മക്കൾ നീതി മയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ. തമിഴ്​നാട്ടിൽ ഓക്​സിജൻ ഉൽപാദനത്തിന്​ സ്​റ്റർലൈറ്റല്ലാതെ മറ്റ്​ നിർമാണശാലയി​​ല്ലേയെന്ന്​ അദ്ദേഹം ചോദിച്ചു.

പ്ലാൻറ്​ തുറക്കുന്നത്​ കോവിഡ്​ കാലത്ത്​ ജനങ്ങളുടെ മറ്റൊരു പ്രതിഷേധത്തിന്​ ഇടയാക്കിയേക്കാം. എന്തിനാണ്​ സ്​​റ്റർലൈറ്റ്​ പ്ലാൻറ്​ ഇപ്പോൾ തുറക്കുന്നത്​. ഏത്​ കമ്പനിയേയും മെഡിക്കൽ ഓക്​സിജൻ നിർമാണശാലയാക്കി മാറ്റാം. ഓക്​സിജൻ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനാണ്​ പ്രശ്​നങ്ങൾ നേരിടുന്നതെന്നും കമൽഹാസൻ പറഞ്ഞു. സ്​റ്റർലൈറ്റ്​ പ്ലാൻറ്​ തുറക്കുന്നതിനെ അനുകൂലിക്കുന്ന പാർട്ടികളെ മാത്രമാണ്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുമായി ബന്ധപ്പെട്ട ചർച്ചക്കായി ക്ഷണിച്ചത്​. മക്കൾ നീതി മയ്യം പോലു​ള്ള പാർട്ടികളെ ചർച്ചക്ക്​ ക്ഷണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ്​ തമിഴ്​നാട്ടിലെ തൂത്തുക്കുടിയിലെ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്​റ്റർലൈറ്റ്​ പ്ലാൻറ്​ ഓക്​സിജൻ നിർമാണത്തിന്​ മാത്രമായി തുറന്ന്​ കൊടുക്കാൻ തീരുമാനിച്ചത്​. 2018 മെയിൽ സ്​റ്റർലൈറ്റിനെതിരായ സമരത്തിനിടെ പൊലീസ്​ വെടിവെപ്പിൽ 13 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ്​ പ്ലാൻറ്​ അടച്ചുപൂട്ടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sterliteoxygen plant
News Summary - No other factory in Tamil Nadu to produce oxygen other than Sterlite, asks Kamal Haasan
Next Story