ഇന്ത്യയിൽ നിന്ന് ഒരാളുപോലും പുറത്ത് പോകില്ല -മമത
text_fieldsകൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒരുമിച്ച് നിന്നുകൊണ്ട് ബി.ജെ.പിയെ ഒറ്റപ്പെടുത്തണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമപരമായി ഇന്ത്യൻ പൗരൻമാരായവരുടെ പൗരത്വം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ബി.ജെ.പിയുടേത്. ഇതിനെതിരെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒരുമിച്ച് നിൽക്കണം. ബി.ജെ.പിയെ ഒറ്റപ്പെടുത്തണമെന്നും മമത ബാനർജി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുരുലിയയിലെ നടന്ന ലോങ് മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
നിങ്ങളുടെ പേര് തെറ്റ് കൂടാതെ വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ബാക്കി കാര്യങ്ങൾ ഞാൻ ചെയ്തോളാം. പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ ഇന്ത്യയിൽ നിന്നും ഒരാൾ പോലും പുറത്തുപോകില്ലെന്ന് ഉറപ്പ് നൽകുകയാണ് -മമത ബാനർജി പറഞ്ഞു.
പൗരത്വം നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ബി.ജെ.പി സർക്കാർ രാജ്യദ്രോഹികളാക്കുന്നു. നിയമം പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
