നിയമപരമല്ലാതെ ആരും ജയിലിൽ കിടക്കരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കുറ്റകൃത്യങ്ങൾ തടയലും സുരക്ഷ ഉറപ്പുവരുത്തലുമാണ് ഭരണകൂടത്തിന്റെ ചുമതലയെങ്കിലും നിയമപരമായല്ലാതെ ആരും തടവിൽ കിടക്കരുതെന്ന് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണെന്നും ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നിശ്ചിത ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം.
ചില കേസുകളിൽ 60 ദിവസത്തിനകവും മറ്റു ചില കേസുകളിൽ 90 ദിവസത്തിനകവും കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യത്തിലിറങ്ങാം. യെസ് ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഡി.എച്ച്.എഫ്.എൽ പ്രമോട്ടർമാരായ കപിൽ വാധവാനും ധീരജ് വാധവാനും ജാമ്യം അനുവദിച്ച ബോംബെ ഹൈകോടതിയുടെ ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നിരീക്ഷണം.
അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതരെ തടവിൽ വെക്കാനുള്ള അവകാശമുണ്ടെങ്കിലും നീണ്ടകാലത്തെ ജയിൽവാസത്തെ നിരുത്സാഹപ്പെടുത്തുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

