Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.സി. ആറിനെ പോലെ...

കെ.സി. ആറിനെ പോലെ തെലങ്കാനയെ അറിയുന്നവരില്ല - കവിത എം.പി

text_fields
bookmark_border
കെ.സി. ആറിനെ പോലെ തെലങ്കാനയെ അറിയുന്നവരില്ല - കവിത എം.പി
cancel

ഹൈദരാബാദ്​: തെലങ്കാനയിലെ വിജയം കെ. ചന്ദ്രശേഖര റാവുവി​​​െൻറ കഠിനാധ്വാനത്തിന്​ കിട്ടിയ പ്രതിഫലമാണെന്ന്​ മകളു ം എം.പിയുമായ കെ. കവിത. ഞങ്ങൾ ജനങ്ങളുടെ പ്രതികരണം കാണുകയായിരുന്നു. നാലര വർഷമായുള്ള കഠിനാധ്വാനത്തിന്​ പ്രതിഫലം ക ിട്ടി. കെ.സി.ആറിനെ പോലെ തെലങ്കാനയെ അറിയുന്നവർ ഇല്ല. - കവിത പറഞ്ഞു.

ടി.ആർ.എസി​നെ വെല്ലുവിളിക്കാനായി കോൺഗ്രസ് ​ ആന്ധ്രയിലെ തെലുഗു ദേശം പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിനെ രംഗത്തിറക്കിയിരുന്നു. എന്നാൽ ഇൗ സഖ്യം ഒരിക്കലും കെ.സി.ആറിന്​ ഭീഷണിയായില്ലെന്ന്​ മകൾ വ്യക്​തമാക്കി.

ഇവിടെ കടലാസ്​ യുദ്ധം മാത്രമാണ്​ നടന്നത്​. തങ്ങൾ എപ്പോഴും ജനങ്ങൾക്കൊപ്പമായിരുന്നു. നായിഡു ആന്ധ്രയിലെ അദ്ദേഹത്തി​​​െൻറ പരാജയങ്ങൾ മറക്കാൻ ശ്രമിച്ചു. മഹാഘട്​ബന്ധൻ ഹൈജാക്ക്​ ചെയ്​ത്​ തെലങ്കാനയിൽ പ്രചാരണത്തിനിറങ്ങിയെന്നും കവിത പറഞ്ഞു.

തങ്ങൾ കൂടുതൽ വലുതാകും. ദേശീയ രാഷ്​ട്രീയത്തിലേക്കും ടി.ആർ.എസ്​ കടക്കും. ദേശീയതലത്തിൽ മാറ്റം ആവശ്യമാണെന്നും നാളെ ടി.ആർ.എസി​​​െൻറ ദേശീയ അജണ്ട പ്രഖ്യാപിക്കുമെന്നും കവിത കൂട്ടിച്ചേർത്തു.

തെലങ്കാനയിൽ വൻ ഭൂരിപക്ഷമാണ്​ ടി.ആർ.എസിന്​ ലഭിച്ചത്​. രണ്ടാം സ്​ഥാനത്തുള്ള കോൺഗ്രസിനെ ബഹുദൂരം പിറകിലാക്കിയാണ്​ പാർട്ടി രണ്ടാം തവണയും അധികാരത്തിലേക്ക്​ അടുക്കുന്നത്​.

നിയമസഭ നേരത്തെ പരിച്ചുവിട്ടാണ്​ കെ.സി.ആർ തെരഞ്ഞെടുപ്പി​െന നേരിട്ടത്​. യാഥാർഥത്തിൽ ലോക്​ സഭാ തെരഞ്ഞെടുപ്പിനൊപ്പം ആയിരുന്നു തെലിങ്കാനയിലും തെരഞ്ഞെടുപ്പ്​ നടക്കേണ്ടിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaTRSmalayalam newsFive State ElectionSemi FiveK Kavitha
News Summary - "No One Knows Telangana Like KCR," Says Daughte - India News
Next Story