Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ആരും...

യു.പിയിൽ ആരും സുരക്ഷിതരല്ല; അഭിഭാഷകൻ വെടിയേറ്റ്​ മരിച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധി

text_fields
bookmark_border
priyanka gandhi
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ ബി.ജെ.പി ഭരണത്തിൽ ആരും സുരക്ഷിതരല്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. യു.പിയിൽ ഇന്ന്​ ആരും സുരക്ഷിതരല്ല; സ്​ത്രീകളും കർഷകരും അഭിഭാഷകർ പോലും സുരക്ഷിതരല്ല -പ്രിയങ്ക പറഞ്ഞു.

യു.പിയിലെ കോടതിയിൽ അഭിഭാഷകൻ വെടിയേറ്റ്​ മരിച്ചതിന്​ പിന്നാലെയാണ്​ പ്രിയങ്കയുടെ പ്രതികരണം. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്​തു.

'നീതിന്യായ നിയമസംവിധാനം ജനാധിപത്യത്തിന്‍റെ അവിഭാജ്യഘടകമാണ്​. ഷാജഹാൻപൂരിൽ പട്ടാപ്പകൽ കോടതി പരിസരത്തെ അഭിഭാഷകന്‍റെ ദാരുണ കൊലപാതകം ആരും സുരക്ഷിതരല്ലെന്ന്​ തെളിയിക്കുന്നു. യു.പിയിൽ ഇന്ന്​ ആരും സുരക്ഷിതരല്ല -സ്​ത്രീകളും കർഷകരും മാത്രമല്ല, അഭിഭാഷകരും' -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

ഷാജഹാൻപൂരിൽ ജില്ലാ കോടതി സമുച്ചയത്തിനുള്ളിൽ വെച്ച്​ അഭിഭാഷകനെ വെടിവെച്ച്​ കൊല്ലുകയായിരുന്നു. കോടതിയുടെ മൂന്നാം നിലയിൽ വെച്ചാണ്​​ ഭൂപേന്ദ്ര പ്രതാപ്​ സിങ്​ കൊല്ലപ്പെട്ടത്​​​. മൃതദേഹത്തിന്​ സമീപത്ത്​ നിന്ന്​ നാടൻ തോക്ക്​ കണ്ടെടുത്തു.സംഭവസമയത്ത്​ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല​. വിവരമറിഞ്ഞയുടൻ സ്​ഥലത്തെത്തിയ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

പൊലീസ്​ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്​. മുമ്പ്​ ബാങ്ക്​ ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര പ്രതാപ്​ അഞ്ച്​ വർഷത്തോളമായി അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്​ത്​ വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPriyanka GandhiShot DeathLawyer Shot Dead
News Summary - No One Is Safe In UP Priyanka Gandhi Slams Yogi Government Over Lawyers Murder
Next Story