Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകങ്കണയെചൊല്ലി...

കങ്കണയെചൊല്ലി സംഘപരിവാറിൽ തമ്മിലടി; ഉദ്ധവിനെ തടയാൻ ആർക്കാണ്​ ധൈര്യമെന്ന്​ രാമക്ഷേത്ര ട്രസ്​റ്റ്​

text_fields
bookmark_border
കങ്കണയെചൊല്ലി സംഘപരിവാറിൽ തമ്മിലടി; ഉദ്ധവിനെ തടയാൻ ആർക്കാണ്​ ധൈര്യമെന്ന്​ രാമക്ഷേത്ര ട്രസ്​റ്റ്​
cancel

ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് രാമക്ഷേത്ര ട്രസ്​റ്റ്​ ജനറൽ സെക്രട്ടറി ചമ്പത് റായ്. അഖാര പരിഷത്ത്, വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) തുടങ്ങിയ സംഘ്​പരിവാർ സംഘടനകൾ കഴിഞ്ഞദിവസം നടി കങ്കണ റണാവത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ശിവസേന മേധാവി ഇനി​ അയോധ്യയിലേക്ക്​ വരേണ്ടതില്ലെന്ന്​ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായാണ്​ റായിയുടെ പ്രസ്താവന.നടി കങ്കണയെചൊല്ലി സംഘപരിവാറിൽ തമ്മിലടി മൂർഛിക്കുന്നതായാണ്​ സൂചന.

അയോധ്യയിലെ 'വിശുദ്ധരുടെ'എതിർപ്പ് തള്ളിക്കളയുന്നതായും വി.എച്ച്.പി സൂചിപ്പിച്ച്​ രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ പറഞ്ഞു. 'ആർക്കാണ്​ ഉദ്ധവിനെ തടയാൻ ധൈര്യമുള്ളതെന്ന്​ കാണണമെന്നും'-ചമ്പത് റായ് കൂട്ടിച്ചേർത്തു. കങ്കണയുടെ മുംബൈയിലെ ഒാഫീസി​ലെ നിയമവിരുദ്ധമായി നിർമിച്ച ഭാഗങ്ങൾ ശിവസേനയുടെ നിയന്ത്രണത്തിലുള്ള ബ്രിഹൻ‌ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി‌എം‌സി) പൊളിച്ചുമാറ്റിയതിനെത്തുടർന്നാണ്​ സംഘർഷം ഉടലെടുത്തത്​.


അഖില ഭാരതീയ അഖാര പരിഷത്തും (എ ബി എ പി) താക്കറെ സർക്കാരിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്​. കങ്കണയെ രാജ്യത്തി​െൻറ ധീരയായ മകളെന്നാണ്​ എ ബി എ പി വിശേഷിപ്പിച്ചത്​. ബോളിവുഡ് വൻകിടക്കാർക്കും മയക്കുമരുന്ന് മാഫിയകൾക്കുമെതിരായ നടിയുടെ പ്രസ്താവന ധീരമെന്നും അവർ പറയുന്നു. ബോളിവുഡിലെയും മയക്കുമരുന്ന് മാഫിയയിലെയും ഒരു പ്രത്യേക സമുദായത്തി​െൻറ ആധിപത്യത്തിനെതിരെ നടിയുടെ പ്രതിരോധം വലിയ അലയൊലികൾക്കിടയാക്കിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് മാഫിയയെ ഭയപ്പെടുത്തുന്നു.


അതേസമയം മഹാരാഷ്​ട്ര സർക്കാർ ഭയപ്പാടിലാണെന്നും അഖാര പരിഷത്ത് പ്രസിഡൻറ്​ മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു. മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്​മീരുമായി താരതമ്യപ്പെടുത്തിയ കങ്കണ തുടന്ന്​ ഭരണകക്ഷിയായ ശിവസേനയുമായി സംഘർഷത്തിലായിരുന്നു. നടൻ സുശാന്ത് സിംഗ് രാജ്​പുതി​െൻറ മരണശേഷം മുംബൈയിൽ തനിക്ക് സുരക്ഷിതത്വമില്ലെന്നും മുംബൈ പോലീസിൽ വിശ്വാസമില്ലെന്നും കങ്കണ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav ThackerayRam Mandir TrustRam Temple Ayodhya
Next Story