എയർ ഇന്ത്യ ഇക്കണോമി ക്ലാസിൽ ഇനി മാംസാഹാരമില്ല
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസിൽ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് മാംസാഹാരം നൽകേണ്ടെന്ന് തീരുമാനം. തുകയും ഭക്ഷണാവശിഷ്ടങ്ങളും കുറച്ച് കാറ്ററിംഗ് സർവ്വീസ് മെച്ചപ്പെടുത്തുന്നതിനുമാണ് തീരുമാനമെന്ന് എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
മാംസാഹാരം നിർത്തലാക്കിയാൽ വർഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൾ പറയുന്നത്. വർഷം 350-400 കോടി രൂപയാണ് കാറ്ററിംഗ് സർവീസിനായി എയർ ഇന്ത്യ ചെലവഴിക്കുന്നത്. തീരുമാനം എയർ ഇന്ത്യ സ്വയം എടുത്തതാണെന്നും രാഷ്ട്രീയ ഇടെപടൽ ഇല്ലെന്നും ബി.ജെ.പി നേതാവ് സയ്യിദ് സഫർ ഇസ്ലാം പറഞ്ഞു.
എന്നാൽ കമ്പനിയുടെ തീരുമാനം അംഗീകരിക്കാവുന്നതല്ലെന്നും യാത്രക്കാരെ പക്ഷപാതപരമായി കാണുകയാണ് കമ്പനിയെന്നും എയർ പാസേഞ്ചഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡി. സുധാകർ റെഡ്ഢി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
