നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ എൻ.ഒ.സി വേണ്ട; ഇളവ് ജൂൺ 19 വരെ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗം നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻ.ഒ.സി ആവശ്യമില്ല. നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധമായിരുന്ന എൻ.ഒ.സി, ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും.
അതേസമയം, പാസ്പോർട്ടില്ലാതെ മറ്റു തിരിച്ചറിയൽ രേഖകളുമായി കരമാർഗമോ, വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവിസ് നിർത്തിവെച്ച രാജ്യങ്ങളിലേക്ക് പോകാൻ പുതിയ തീരുമാനം പ്രയോജനകരമാകും.
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങളിൽ വിലക്ക് വരുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥ എത്തിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തുന്നു. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ബ്രിട്ടൻ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ആസ്ട്രേലിയ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചു. ഇന്ത്യയിൽ നിന്നുള്ള കൂടുതൽ സർവിസുകൾക്ക് ഹീത്രു വിമാനത്താവള അധികൃതരും നിയന്ത്രണം കൊണ്ടുവന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഒമാൻ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

