Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.​പി​ക്കെ​തി​രെ...

ബി.​ജെ.​പി​ക്കെ​തി​രെ കോ​ൺഗ്രസുമായി ചേർന്ന്​ പോരാടേ​ണ്ടതില്ലെന്ന്​​​ പി.ബിയിൽ അഭിപ്രായം; എതിർപ്പ്​

text_fields
bookmark_border
cpm congress
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സി​നൊ​പ്പം​നി​ന്ന്​ നീ​ങ്ങു​ന്ന​തി​ൽ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ​ക്ക്​ ഭി​ന്നാ​ഭി​പ്രാ​യം. കോ​ണ്‍ഗ്ര​സി​നെ ആ​ശ്ര​യി​ച്ച് മു​ന്നോ​ട്ടു​പോ​കേ​ണ്ട​തി​ല്ലെ​ന്നും വ​ര്‍ഗീ​യ​ത​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​ന് വീ​ഴ്ച​യു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. കോ​ണ്‍ഗ്ര​സി​നെ മാ​റ്റി​നി​ര്‍ത്തി​യു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​നീ​ക്കം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന​ വാ​ദ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി. ഒ​ക്​​ടോ​ബ​ർ 22ന്​​ ​ചേ​രു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ സ​മീ​പ​നം മു​ന്നോ​ട്ടു​വെ​ക്കും.

ക​ര്‍ഷ​ക, തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്. ഈ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. ജ​ന​ക്ഷേ​മ വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ണം. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക പാ​ര്‍ട്ടി​ക​ള്‍ക്കൊ​പ്പം പ്ര​ക്ഷോ​ഭം ന​ട​ത്താ​നും പി.​ബി പ​രി​പാ​ടി രൂ​പ​പ്പെ​ടു​ത്തി.

അ​ടു​ത്ത ഏ​പ്രി​ലി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി കോ​​ൺ​ഗ്ര​സി​ലേ​ക്കു​ള്ള രാ​ഷ്​​ട്രീ​യ പ്ര​മേ​യ​ത്തി​​െൻറ​യും പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച​തി​െൻറ​യും ക​ര​ട്​ റി​പ്പോ​ർ​ട്ടും പോ​ളി​റ്റ്​ ബ്യൂ​റോ ത​യാ​റാ​ക്കി. ഇ​വ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വെ​ക്കും. അ​തി​ലെ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​യി​രി​ക്കും അ​ന്തി​മ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PolitburoCPMBJP
News Summary - No need to fight with Congress against BJP says CPM politburo
Next Story