Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​-19:...

കോവിഡ്​-19: ഭയപ്പെടേണ്ട സാഹചര്യമില്ല -പ്രധാനമന്ത്രി

text_fields
bookmark_border
narendra-modi
cancel

ന്യൂഡൽഹി: കോവിഡ്​-19 സംബന്ധിച്ച ആശങ്കകൾക്കിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊറോണ രോഗപ്രതിരോധത്തിനായി ഒരുമിച്ച്​ രംഗത്തുണ്ടെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

രോഗത്തെ പ്രതിരോധിക്കുന്നതിനായി ചില മുൻകരുതലുകളെടുക്കണമെന്ന്​ പറഞ്ഞ പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട ​ഗ്രാഫിക്​ ചിത്രങ്ങളും പങ്കുവെച്ചു. വിദേശരാജ്യങ്ങളിൽ നിന്ന്​ വരുന്നവ​െര പരിശോധനകൾക്ക്​ വിധേയമാക്കുന്നുണ്ടെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്ത്​ രണ്ട്​ പേർക്ക്​ കൂടി രോഗം സ്ഥിരീകരിക്കുകയും ഡൽഹിയിൽ രണ്ടു സ്​കൂളുകൾ അടക്കുകയും ചെയ്​തതിന്​ പിന്നാലെയാണ്​ പ്രധാനമന്ത്രിയുടെ പ്രതികരണം. രണ്ടു കുട്ടികളുടെ രക്തം വിദഗ്ധ പരിശോധനക്കായി അയക്കുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsCovid 19
News Summary - No need to panic, says PM Modi-India news
Next Story