Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താൻ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന്​ ഉപയോഗിച്ചിട്ടില്ലെന്ന് കരൺ ജോഹറിന്‍റെ സത്യവാങ്മൂലം

text_fields
bookmark_border
താൻ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന്​ ഉപയോഗിച്ചിട്ടില്ലെന്ന് കരൺ ജോഹറിന്‍റെ സത്യവാങ്മൂലം
cancel

മുംബൈ: തന്‍റെ വസതിയിൽ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന്​ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) നോട്ടീസിന് അഭിഭാഷകൻ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കരൺ ജോഹർ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, പാർട്ടിയിലെ ഏതാനും വിഡിയോ ദൃശ്യങ്ങൾ എൻ.സി.ബി മുമ്പാകെ പെൻഡ്രൈവിൽ ഹാജരാക്കിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, തന്നെയും കുടുംബത്തെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് സംഭവത്തെ കുറിച്ച് കരൺ ജോഹർ പ്രതികരിച്ചത്.

2019 ജൂലൈയിൽ ബോളിവുഡ്​ താരങ്ങൾക്കായി കരൺ ജോഹർ നടത്തിയ പാർട്ടിയുടെ വിഡിയോയും വിഡിയോ ചിത്രീകരിക്കാൻ ഉ​പയോഗിച്ച കാമറയും മൊബൈലും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.ബി വ്യാഴാഴ്ച നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കരൺ ജോഹർ ജൂലൈയിൽ നടത്തിയ പാർട്ടിയിൽ ബോളിവുഡ്​ താരങ്ങളായ ദീപിക പദുക്കോൺ, രൺബീർ കപൂർ, വിക്കി കുഷാൽ, ഷാഹിദ്​ കപൂർ, അർജുൻ കപൂർ, വരുൺ ധവാൻ, മലൈക അറോറ, സോയ അക്​തർ, അയാൻ മുഖർജി തുടങ്ങിയവർ പ​​ങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ മയക്കുമരുന്ന്​ ഉപയോഗിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്നാണ്​ എൻ.സി.ബി ഇതും അന്വേഷണപരിധിയിൽ ഉൾ​പ്പെടുത്തിയത്​.

നടൻ സുശാന്ത്​ സിങ്​ രാജ്പുത്തിന്‍റെ മരണത്തെ തുടർന്നാണ്​ ബോളിവുഡിലെ മയക്കുമരുന്ന്​ ഉപയോഗത്തെ കുറിച്ചുള്ള അന്വേഷണം ഉൗർജിതമായത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No narcotics consumed in my party: Karan Johar tells NCB
Next Story