സംഭലിൽ റോഡിലും വീടിന് മുകളിലും പെരുന്നാൾ നമസ്കാരത്തിന് വിലക്ക്; ലംഘിച്ചാൽ കർശന നടപടി
text_fieldsലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ ഹോളിക്കു പിന്നാലെ ഈദിനും കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്. പെരുന്നാൾ നമസ്കാരം പള്ളികളിലും ഈദ് ഗാഹുകളിലും മതിയെന്നാണ് നിർദേശം. റോഡുകളിലെയും വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിലെയും നമസ്കാരത്തിന് വിലക്കേർപ്പെടുത്തി.
നേരത്തെ, ഹോളി ദിനത്തിൽ 1015 പേരെ കരുതൽ തടങ്കലിലാക്കുകയും മസ്ജിദുകൾ ടാർപായ കൊണ്ട് മൂടുകയും ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ. ഉച്ചഭാഷിണിയും അനുവദിക്കില്ല. ജില്ലാ പൊലീസ് വിളിച്ചുചേർത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിർദേശം. നിർദേശം പാലിക്കണമെന്നും ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് സൂപ്രണ്ട് മുന്നറിയിപ്പ് നൽകി. സംഭൽ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കി.
മീറത്തിലും സമാന വിലക്കുണ്ട്. സംഘർഷ സാധ്യതാ മേഖലകളിൽ കൂടുതൽ സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും സിസിടിവി, ഡ്രോണുകൾ എന്നിവയിലൂടെ നമസ്കാരം നിരീക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു. റോഡിൽ നമസ്‌കരിച്ചാൽ പാസ്‌പോർട്ടും ലൈസൻസും കണ്ടുകെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

