കേന്ദ്ര സർക്കാറിൽ മുസ്‍ലിം പ്രാതിനിധ്യമില്ലാതായി
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലിം മുഖം മുഖ്താർ അബ്ബാസ് നഖ്വി ന്യൂനപക്ഷ മന്ത്രിസ്ഥാനം രാജിവെച്ചതോടെ മുസ്ലിം സമുദായത്തിന് കേന്ദ്രസർക്കാറിലെ പ്രാതിനിധ്യം നഷ്ടമായി.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ സർക്കാറുകളിൽ പ്രാതിനിധ്യമില്ലാത്ത ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‍ലിം സമുദായത്തിനാണ് നഖ്വിയുടെ രാജിയോടെ കേന്ദ്ര മന്ത്രിസഭ പ്രാതിനിധ്യവും അവസാനിച്ചത്.
മുസ്ലിംകളിലെ പിന്നാക്കം നിൽക്കുന്നവരിലേക്ക് ബി.ജെ.പി എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ ആഹ്വാനംചെയ്തതിന് പിന്നാലെയാണിത്. രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഒരു മുസ്ലിം മന്ത്രി മാത്രമാണുള്ളത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ മന്ത്രിമാരുള്ളത് -ഏഴുപേർ. ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വേളയിൽ ന്യൂനപക്ഷ മന്ത്രാലയത്തിൽ നഖ്‍വിക്ക് പകരം ആര് വരുമെന്നുള്ളതും നിർണായകമാണ്.