Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഇപ്പോൾ...

രാഹുൽ ഇപ്പോൾ പപ്പുവല്ല; പപ്പയെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
രാഹുൽ ഇപ്പോൾ പപ്പുവല്ല; പപ്പയെന്ന്​ കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക്​ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലും വിജയം നേടിയ​തോടെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ‘പപ്പു’എന്ന വിളിപേര്​ മാറിയെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അതാവലെ. ജനങ്ങൾ രാഹുലിനെ പരിഹസിച്ച്​ പപ്പു എന്നു വിളിച്ചിരുന്നു. എന്നാൽ അദ്ദേഹമിപ്പോൾ പാർട്ടിയുടെ ‘പപ്പ’ ആയിരിക്കുകയാണ്​. മൂന്നു സംസ്ഥാനങ്ങളിൽ വിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും അതാവലെ പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമിൽ രാഹുലി​​​െൻറ ‘പപ്പു’വെന്ന പേര്​ മാറുകയാണ്​. അദ്ദേഹം വിവാഹം കഴിച്ച്​ ‘പപ്പ’യാകണമെന്ന്​ ഉപദേശിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി ഭരണത്തിലിരുന്ന മൂന്നു സംസ്ഥാനങ്ങളിലെയും തോൽവിയിൽ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിക്ക്​ പങ്കില്ല. തോൽവി ബി.ജെ.പിയുടേതാണ്​, മോദിയുടേത്​ അല്ലെന്നും അതാവലെ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramdas AthawalePapuRahul Gandhi
News Summary - No more Papu, Rahul Gandhi now Pappa: Athawale- India news
Next Story