Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇപ്പോൾ ബി.ജെ.പിക്ക് ചായക്കാരെ വേണ്ടേ? കാവൽക്കാരൻ പ്രചാരണത്തിനെതിരെ മായാവതി
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും കാവൽക്കാരൻ പ്രചാരണത്തെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. ച ായക്കാരനെ ബി.ജെ.പിക്ക് ഇപ്പോൾ വേണ്ടാതായെന്നാണ് മായാവതിയുടെ ട്വീറ്റ്.
2014 ചായക്കാരൻ പ്രചാരണം നടത്തിയ ബി.ജെ.പ ി ഇന്ന് കാവൽക്കാരനിലേക്ക് മാറിയിരിക്കുന്നു. ബി.ജെ.പി ഭരണത്തിന് കീഴിൽ ഇന്ത്യക്കുണ്ടായ മാറ്റമാണ് ഇത് തെളിയിക്കുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാഹുലും കാവൽക്കാരൻ പ്രചാരണത്തെ വിമർശിച്ചിരുന്നു. തന്നെ പ്രധാനമന്ത്രിയാക്കാതെ കാവൽക്കാരനാക്കൂ എന്ന് നേരേത്ത ജനങ്ങളോട് ആഹ്വാനം ചെയ്ത മോദി, പിടിക്കപ്പെട്ടപ്പോൾ രാജ്യത്തുള്ളവരെ മുഴുവൻ കാവൽക്കാരാക്കി മാറ്റാനാണ് കഴിഞ്ഞ രണ്ടുദിവസമായി ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു.
Next Story
