Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോളജ്​ പ്രവേശനത്തിനും...

കോളജ്​ പ്രവേശനത്തിനും സർക്കാർ ജോലിക്കും ഉടൻ മറാത്ത സംവരണമില്ല -സു​പ്രീംകോടതി

text_fields
bookmark_border
കോളജ്​ പ്രവേശനത്തിനും സർക്കാർ ജോലിക്കും ഉടൻ മറാത്ത സംവരണമില്ല -സു​പ്രീംകോടതി
cancel


ന്യൂഡൽഹി: മറാത്ത വിഭാഗത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിന്​ തിരിച്ചടി. ഇപ്പോൾ ജോലികൾക്കോ ​​കോളേജ് പ്രവേശനത്തിനോ മറാത്ത സംവരണം അനുവദിക്കാനാവില്ല. അത്തരമൊരു സംവരണത്തി​െൻറ സാധുത പരിശോധിക്കാൻ വിഷയം വിശാല ബെഞ്ചിലേക്ക്​ അയച്ചതായും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച്​ സംവരണത്തി​െൻറ ഭരണഘടനയെക്കുറിച്ച് പരിശോധിക്കുക.

ഈ വർഷം മറാത്ത ക്വാട്ടയിൽ പ്രവേശനം നിർത്തിവച്ചിട്ടുണ്ടെങ്കിലും ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിൽ മാറ്റമുണ്ടാകില്ലെന്ന്​ ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്ന് ബെഞ്ച് അറിയിച്ചു. മറാത്ത ക്വട്ട കൂടി അനുവദിക്കുകയാണെങ്കിൽ മൊത്തം സംവരണം സ​ുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള 50 ശതമാനം പരിധി കവിയുമെന്ന്​ ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ്​ കോടതി വിധി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മഹാത്ത വിഭാഗത്തിലുള്ളവർക്ക്​ 16 ശതമാനം സംവരണം അനുവദിക്കുന്ന നിയമം മഹാരാഷ്ട്ര പാസാക്കിയിരുന്നു. പ്രത്യേക വിഭാഗത്തിന്​ സംവരണം അനുവദിച്ചുകൊണ്ടുള്ള നിയമത്തി​െൻറ ഭരണഘടനാ സാധുത ബോംബെ ഹൈകോടതി ശരിവെക്കുകയും ചെയ്​തിരുന്നു.

എന്നാൽ മൊത്തം സംവരണം 50 ശതമാനത്തി​ൽ അധികം ആകുമെന്നതിനാൽ, 16 ശതമാനം സംവരണം എന്നത് സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷൻെറ ശിപാര്‍ശപ്രകാരമുള്ള 12- 13 ശതമാനമായി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജൂലൈ ഒന്നിന് മഹാരാഷ്ട്ര നിയമസഭ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറാത്ത സംവരണത്തെ 16 ശതമാനത്തിൽ നിന്ന് 12 ശതമാനവും സർക്കാർ ജോലികളിൽ 13 ശതമാനവുമാക്കി കുറക്കുന്ന ബിൽ പാസാക്കി.

ബോംബെ ഹൈകോടതി ഉത്തരവ്​ സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​ ജൂലൈയിൽ ഹരജികൾ സമർപ്പിക്കപ്പെ​ട്ടെങ്കിലും സുപ്രീംകോടതി അത്​ തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra govtJobsMaratha QuotaCollege Admissionssupreme court
Next Story