'എന്തും എവിടെയും പറയുന്നത് ഒഴിവാക്കണം'; അനാവശ്യ സംസാരം വേണ്ടെന്ന് എൻ.ഡി.എ നേതാക്കളോട് മോദി
text_fieldsന്യൂഡൽഹി: പരസ്യപ്രസ്താവനകൾ നടത്തുമ്പോൾ എൻ.ഡി.എ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡിളഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് മോദിയുടെ പരാമർശം. നേതാക്കൻമാരുടെ പല പ്രസ്താവനകളിലും മോദി യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് വിവരം.
എന്തും എവിടെയും പറയുന്ന രീതി ഒഴിവാക്കണം. ആശയവിനിമയത്തിൽ അച്ചടക്കം വേണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ മൂന്നമതൊരു കക്ഷിയുടെ സഹായം ഉണ്ടായിട്ടില്ല. പാകിസ്താന്റെ അഭ്യർഥന പ്രകാരമാണ് വെടിനിർത്തലിന് ഇന്ത്യ തയാറായതെന്നും മോദി പറഞ്ഞു.
ഈയടുത്ത് ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. ബി.ജെ.പി എം.എൽ.എ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഒടുവിൽ മന്ത്രി മാപ്പ് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാറ്റ് ഒടുങ്ങിയിട്ടില്ല.
മന്ത്രിക്കെതിരെ നിയമനടപടികളും പുരോഗമിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ജഗ്ദീഷ് ദേവാദയുടെ പ്രസ്താവനയും വിവാദമായിരുന്നു. സായുധസേനാംഗങ്ങൾ പ്രധാനമന്ത്രിയെ വണങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

