Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരുവിൽ നാളെ മുതൽ ലോക്ഡൗൺ ഇല്ല
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരുവിൽ ബുധനാഴ്ചമുതൽ ലോക്ഡൗൺ ഒഴിവാക്കും. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന് പിന്നാെലയാണ് സർക്കാരിെൻറ തീരുമാനം.
സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിക്കുകയാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്ൻമെൻറ് സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈക്ക് പിന്നാലെ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ഒരു നഗരം ബംഗളൂരുവാണ്. മുംബൈയിലെ രോഗവ്യാപന തോത് രണ്ടു ശതമാനമാണെങ്കിൽ ബംഗളൂരുവിലേത് 10 ശതമാനമാണ്. ബംഗളൂരുവിൽ കഴിഞ്ഞദിവസം 1452പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരിക്കുകയും ചെയ്തു.
Next Story
