Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല, കേസ്​ പരിഗണിക്കുന്നത്​ ഒമ്പതിലേക്ക്​ മാറ്റി

text_fields
bookmark_border
Bineesh Kodiyeri
cancel

ബംഗളൂരു: മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വീണ്ടും മാറ്റി. ബുധനാഴ്​ച ഹരജി പരിഗണിച്ച കർണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ച്​, ഇ.ഡിയുടെ അഭ്യർഥന മാനിച്ചാണ്​ ജൂൺ ഒമ്പതിലേക്ക്​ ഹരജി മാറ്റിയത്​.

കേസിൽ ഇ.ഡിക്ക്​ വേണ്ടി ഹാജരാവാറുള്ള അഡീഷനൽ സോളിസിറ്റർ ജനറൽ എസ്​.വി. രാജുവിന്​ കോവിഡ്​ ബാധിച്ചതിനാൽ ഹരജി​ ജൂൺ 14ലേക്ക്​ മാറ്റിവെക്കണ​െമന്നായിരുന്നു അഭ്യർഥിച്ചത്​. എന്നാൽ, ഇതിനെ എതിർത്ത ബിനീഷി​െൻറ അഭിഭാഷകൻ ഗുരുകൃഷ്​ണ കുമാർ കേസ്​ വരുംദിവസങ്ങളിൽ പരിഗണിക്കണമെന്ന്​ അഭ്യർഥിച്ചെങ്കിലും അവധിക്കാല ബെഞ്ച്​ ഒരാഴ്​ചത്തേക്ക്​ മാറ്റുകയായിരുന്നു. അഡീഷനൽ സോളിസിറ്റർ ജനറലിന്​ ഹാജരാവാൻ കഴിയുന്നതുവരെ ബിനീഷിന്​ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അഭിഭാഷക​െൻറ ആവശ്യവും കോടതി തള്ളി.

ബിനീഷി​െൻറ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയോളം രൂപയുടെ ഉറവിടം സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ജൂൺ രണ്ടിനകം രേഖകൾ ഹാജരാക്കണമെന്ന്​ ഹൈകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു മയക്കുമരുന്ന്​ കേസിൽ നർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്​റ്റ്​ ചെയ്​ത കൊച്ചി സ്വദേശി മുഹമ്മദ് അനൂപില്‍നിന്ന് ബിനീഷ്​ പണം കൈപ്പറ്റിയിട്ടില്ലെന്ന കാര്യം അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.

ബിനീഷി​െൻറ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലേറെ രൂപയുടെ സ്രോതസ്സ്​ സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയിൽ സമർപ്പിച്ചതായി ബിനീഷി​െൻറ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്​ജിത്​ ശങ്കർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്​റ്റ്​ ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ് ബിനീഷ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh Kodiyeri
News Summary - no interim bail to bineesh kodiyeri
Next Story