കുടിയേറ്റ തൊഴിലാളികൾ ഇപ്പോൾ എവിടെയാണോ അവിടെതന്നെ തുടരണം -കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ. നിലവിൽ തൊഴിലാള ികൾ എവിടെയാണോ അവിടെതന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്തണം.
വിവിധ സംസ്ഥാനങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ അതത് സ്ഥലെത്ത പ്രാദേശിക അധികൃതരുടെ അടുത്തെത്തി രജിസ്റ്റർ ചെയ്യണം. ഇവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യേണ്ടതെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ പറയുന്നു.
ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ നാളെ മുതൽ ചില ഇളവുകൾ അനുവദിക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിർദേശം. ഏപ്രിൽ 20 മുതൽ ഹോട്ട്സ്പോട്ടല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങളും വ്യാവസായിക സ്ഥാപനങ്ങൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.