Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ...

ആധാർ പരസ്യപ്പെടുത്തിയിട്ടും വിവരങ്ങളൊന്നും ചോർന്നി​ട്ടില്ലെന്ന്​ ആർ.എസ്​. ശർമ

text_fields
bookmark_border
ആധാർ പരസ്യപ്പെടുത്തിയിട്ടും വിവരങ്ങളൊന്നും ചോർന്നി​ട്ടില്ലെന്ന്​ ആർ.എസ്​. ശർമ
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ന​മ്പ​ർ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടും ത​​​െൻറ വ്യ​ക്തി​വി​വ​ര​ങ്ങ​ളൊ​ന്നും ചോ​ർ​ന്നി​​ട്ടി​ല്ലെ​ന്ന്​ ‘ട്രാ​യ്​’ മേ​ധാ​വി ആ​ർ.​എ​സ്. ശ​ർ​മ പ​റ​ഞ്ഞു. ‘ട്വി​റ്റ​റി’​ൽ സ്വ​ന്തം ആ​ധാ​ർ ന​മ്പ​ർ വെ​ളി​പ്പെ​ടു​ത്തി ശ​ർ​മ ന​ട​ത്തി​യ വെ​ല്ലു​വി​ളി വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. ന​മ്പ​ർ പ​ര​സ്യ​മാ​ക്കി​യാ​ലും വ്യ​ക്തി​വി​വ​രം ചോ​രി​ല്ലെ​ന്നാ​യി​രു​ന്നു ശ​ർ​മ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, ഹാ​ക്ക​ർ​മാ​ർ പ​ല വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടു​ക​യും അ​ദ്ദേ​ഹ​ത്തി​​​െൻറ അ​ക്കൗ​ണ്ടി​ൽ പ​രീ​ക്ഷ​ണ​മാ​യി ഒ​രു രൂ​പ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്​​തു. 

ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന വി​വ​ര​മൊ​ന്നും ആ​ധാ​ർ വ​ഴി ചോ​ർ​ത്തി​യ​ത​ല്ലെ​ന്നാ​ണ്​ ശ​ർ​മ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞ​ത്. ഇൗ ​കാ​ര്യ​ങ്ങ​ൾ ആ​ധാ​ർ ന​മ്പ​റി​ല്ലെ​ങ്കി​ലും അ​റി​യാ​നാ​കും. ഗൗ​ര​വ സ്വ​ഭാ​വ​മു​ള്ള ന​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ശ​രി​യാ​യ ഇ​ട​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​െ​എ.​ഡി.​എ.​െ​എ മു​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ കൂ​ടി​യാ​ണ്​ ശ​ർ​മ. ‘‘ആ​ധാ​ർ ന​മ്പ​ർ വെ​ല്ലു​വി​ളി ഞാ​ൻ തു​ട​ങ്ങി​യ​ത​ല്ല. എ​ന്നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ ആ ​വെ​ല്ലു​വി​ളി​യോ​ട്​ പ്ര​തി​ക​രി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്​’’ -ശ​ർ​മ പ​റ​ഞ്ഞു. വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ പൊ​തു​ജ​നം ത​ങ്ങ​ളു​ടെ ആ​ധാ​ർ ന​മ്പ​ർ ഇ​ൻ​റ​ർ​നെ​റ്റി​ലോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലോ പ​ര​സ്യ​മാ​ക്ക​രു​തെ​ന്ന്​ യു.​െ​എ.​ഡി.​എ.​െ​എ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharmalayalam newsTrai chairmanR.S Sharma
News Summary - No information was discovered about me on account of Aadhaar, says TRAI chief R S Sharma-India news
Next Story