Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം പൗരത്വ പട്ടിക: ഒരു...

അസം പൗരത്വ പട്ടിക: ഒരു ഇന്ത്യക്കാരനും പുറത്താവില്ല - രാജ്​നാഥ്​ സിങ്​

text_fields
bookmark_border
അസം പൗരത്വ പട്ടിക: ഒരു ഇന്ത്യക്കാരനും പുറത്താവില്ല - രാജ്​നാഥ്​ സിങ്​
cancel

ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന്​ ഒരു ഇന്ത്യക്കാരനും പുറത്താവില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​​ സിങ്​. ഇതുമായി ബന്ധപ്പെട്ട്​ ഒരാളും ഉത്​കണ്​ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിൽ കഴിഞ്ഞിരുന്ന ഒാരോ വ്യക്​തിയും ആഗ്രഹിച്ചതാണ്​ ഇന്ത്യൻ പൗരൻമാരെയും വിദേശ പൗരൻമാരെയും വേർതിരിക്കുന്ന പട്ടിക. പട്ടികയുമായി ബന്ധപ്പെട്ട്​ ചില പരാതികളുമുണ്ട്​. ഇതെല്ലാം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ്​ നടക്കുന്നത്​. പരാതിയെ കുറിച്ച്​ വിവരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഇന്ത്യക്കാരായ എല്ലാവരും ഇൗ പട്ടികയിൽ ഉണ്ടായിരിക്കും. ആർക്കും ഇത്​ സംബന്ധിച്ച്​ ഒരു വിഷമവും ആവശ്യമില്ലെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

പൗരത്വ പട്ടികയുടെ അന്തിമ കരട്​ ജൂലൈ 30 ന്​ പ്രസിദ്ധീകരിച്ചിരുന്നു. 2.89 കോടി ജനങ്ങളെ മാത്രമായിരുന്നു കരടിൽ ഉൾക്കൊള്ളിച്ചിരുന്നത്​. 40 ലക്ഷം ജനങ്ങൾ പട്ടികക്ക്​ പുറത്താണ്​.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ്​ പൗരത്വ രജിസ്​ട്രേഷൻ ആരംഭിച്ചത്​. 1951നോ അതിനു മു​േമ്പാ ഇന്ത്യയിലുള്ളവ​െര മാത്രമാണ്​ പൗരത്വ പട്ടികയിൽ ഉൾക്കൊള്ളിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhmalayalam newsAssam citizenship registrationNRC
News Summary - No Indian national will be excluded from NRC draft: Rajnath Singh - India News
Next Story