Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരുമാനമില്ല; നവജാത...

വരുമാനമില്ല; നവജാത ശിശുവിനെ സർക്കാറിന്​ കൈമാറി

text_fields
bookmark_border
വരുമാനമില്ല; നവജാത ശിശുവിനെ സർക്കാറിന്​ കൈമാറി
cancel

ചെ​ന്നൈ: മ​ധു​ര​ക്കു​ സ​മീ​പം നാ​ലാ​മ​താ​യി ജ​നി​ച്ച പെ​ൺ​കു​ഞ്ഞി​നെ ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി​ക്ക്​ കൈ ​മാ​റി. മ​തി​യാ​യ വ​രു​മാ​ന​മി​ല്ലാ​തെ കു​ടും​ബം പ​ട്ടി​ണി​യി​ൽ ക​ഴി​യു​ന്ന​നി​ല​യി​ൽ കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക്​ ആ​ൺ​കു​ട്ടി​യും ര​ണ്ടു പെ​ൺ​മ​ക്ക​ളു​മു​ണ്ട്.

അ​ഞ്ചു​ദി​വ​സം മു​മ്പാ​ണ്​ ഇ​വ​ർ​ക്ക്​ നാ​ലാ​മ​ത്​ കു​ഞ്ഞ്​ ജ​നി​ച്ച​ത്. ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ വി​ജ​യ​ശ​ര​വ​ണ​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത​ത്. കു​ട്ടി​യെ മ​ധു​ര ക​രു​മാ​ത്തൂ​ർ ശി​ശു​ക്ഷേ​മ ഭ​വ​ന​ത്തി​ലേ​ക്ക്​ മാ​റ്റി. മാ​താ​പി​താ​ക്ക​ൾ​ ര​ണ്ടു​​മാ​സ​ത്തി​നി​ടെ കു​ട്ടി​യെ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കും. അ​ല്ലാ​ത്ത​പ​ക്ഷം കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. പി​ന്നീ​ട്​ നി​യ​മ​പ്ര​കാ​രം ദ​ത്തെ​ടു​ത്ത്​ വ​ള​ർ​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ കൈ​മാ​റും.

Show Full Article
TAGS:poverty india news malayalam news new born baby 
News Summary - No income; The newborn baby Handed over to the government -India news
Next Story