ഗാർഹിക പീഡനനിയമം; ദുരുപയോഗം തടയാൻ സുപ്രീംകോടതി മാർഗനിർദേശം
text_fieldsന്യൂഡൽഹി: ഗാർഹികപീഡനനിയമത്തിെൻറ ദുരുപയോഗം തടയാൻ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് െഎ.പി.സി 498 എ യിൽ േഭദഗതി കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് നിയമമന്ത്രാലയത്തിന് നേരേത്ത നിർദേശം നൽകിയിരുന്നു. പരാതികളിൽ അറസ്റ്റിനുമുമ്പ് ഉന്നത ഉേദ്യാഗസ്ഥരുടെ അനുമതി വേണമെന്ന ഉത്തരവും കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ കോടതി ഇറക്കിയത്. ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്.
സ്ത്രീയെ ഭാർത്താവോ അദ്ദേഹത്തിെൻറ ബന്ധുക്കളോ പീഡിപ്പിക്കുന്നത് തടയുന്ന നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തൽ. അഡീഷനൽ സോളിസിറ്റർ ജനറൽ എ.എസ്. നട്കർണി, മുതിർന്ന അഭിഭാഷകൻ വി. ഗിരി എന്നിവരുടെ വാദം കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ. െഎ.പി.സി 498 എ ചേർക്കാവുന്ന പരാതികളും കേസുകളും പരിശോധിക്കാൻ ഫാമിലി വെൽെഫയർ കമ്മിറ്റികൾ ജില്ലകളിൽ രൂപവത്കരിക്കണം. ഇൗ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കും മുമ്പ് അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജില്ലകളിൽ ഒന്നിൽ കൂടുതൽ കമ്മിറ്റികളും ആകാം. ജില്ലാ ലീഗൽ സർവിസ് സൊസൈറ്റികളുടെ കീഴിൽ വരുന്ന കമ്മിറ്റികളിൽ മൂന്നംഗങ്ങൾ ഉണ്ടാകുന്നതാണ് അനുയോജ്യം. കമ്മിറ്റികളുടെ പ്രവർത്തനം ജില്ലാ സെഷൻസ് ജഡ്ജി വർഷത്തിൽ ഒരു തവണയെങ്കിലുാ വിലയിരുത്തണം.
കമ്മിറ്റി അംഗങ്ങളെ കേസിൽ സാക്ഷികളായി വിളിക്കാൻ പാടില്ല. സാമൂഹിക പ്രവർത്തകർ, ലീഗൽ വളൻറിയർമാർ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കമ്മിറ്റി അംഗങ്ങളാകാം. അവർക്ക് പരിശീലനം നൽകണം. ഒരു പരാതിയിൽ ഒരുമാസത്തിനകം റിപ്പോർട്ട് അധികൃതർക്ക് കൈമാറണം. സാധാരണനിലയിൽ റിപ്പോർട്ട് വരുംമുമ്പ് അറസ്റ്റ് പാടില്ല. ഇൗ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനോ മജിസ്ട്രേറ്റോ വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കണം. ഇത്തരം കേസുകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനും പരിശീലനം നൽകണം. ജാമ്യാപേക്ഷയിൽ അന്നുതന്നെ തീരുമാനമെടുക്കാനും സംവിധാനം വേണം. കുടുംബാംഗങ്ങളെ ഒന്നടങ്കം കോടതിയലേക്ക് വളിച്ചുവരുത്തുന്നതിനുപകരം വിഡിയോ കോൺഫറൻസ് പോലുള്ള മാർഗങ്ങളും സ്വീകരിക്കണം. വിചാരണയെ ഇത് പ്രതികൂലമായി ബാധിക്കരുതെന്നും കോടതി നിഷ്കർഷിച്ചു. മരണം, പരിക്ക് തുടങ്ങിയ പരാതികളിൽ മാർഗനിർദേശം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
